Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈ സൂപ്പർ കിംഗ്സിനെ പുകഴ്ത്തിയത് തമിഴ്‌നാട്ടിന് പുറത്തുള്ളവർക്ക് ദഹിച്ചില്ല, ഗോട്ട് നെഗറ്റീവ് റിവ്യൂകളുടെ കാരണം പറഞ്ഞ് വെങ്കട് പ്രഭു

Venkat prabhu

അഭിറാം മനോഹർ

, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (15:35 IST)
സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്ന് തമിഴ് സൂപ്പര്‍ താരം വിജയ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ ഏറെ കാത്തിരുന്ന വിജയ് സിനിമയാണ് ഗോട്ട്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പുറത്തിറങ്ങിയ സിനിമയായ ഗോട്ടിന് പക്ഷേ സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തമിഴ്നാട്ടില്‍ മികച്ച അഭിപ്രായം സിനിമയ്ക്ക് ലഭിക്കുമ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച റിപ്പോര്‍ട്ടല്ല സിനിമയ്ക്ക് ലഭിക്കുന്നത്.
 
 ഇപ്പോഴിതാ ഈ സമ്മിശ്രപ്രതികരണങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ വെങ്കട് പ്രഭു. മുംബൈ ഇന്ത്യന്‍സിന്റെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെയും ആരാധകര്‍ക്ക് സിനിമയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പുകഴ്ത്തുന്നത് ഇഷ്ടമായി കാണില്ലെന്നും എന്നാല്‍ ഒരു ചെന്നൈ ആരാധകനായതിനാല്‍ ഇതില്‍ തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും വെങ്കട് പ്രഭു പറഞ്ഞു.
 
 അതേസമയം സിനിമയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ആദ്യഭാഗം അവസാനിച്ചത്. ഗോട്ട് വേഴ്‌സസ് ഒജിയെന്നാകും രണ്ടാം ഭാഗത്തിന്റെ പേര്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ തിയറ്ററില്‍ വലിയ വിജയമായിരുന്നോ? അന്ന് രഞ്ജിത്ത് പറഞ്ഞത് ഇങ്ങനെ