Select Your Language

Notifications

webdunia
webdunia
webdunia
webdunia

Damien Martyn: വിശ്രമത്തിനിടെ ബോധരഹിതനായി; ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്‍ട്ടിന്‍ കോമയില്‍

54 കാരനായ മാര്‍ട്ടിനു മെനിഞ്ചൈറ്റിസ് ബാധ സ്ഥിരീകരിച്ചിരുന്നു

Damien Martyn, Damien Martyn in Coma, Damien Martyn in Hospital, ഡാമിയന്‍ മാര്‍ട്ടിന്‍ ഗുരുതരാവസ്ഥയില്‍

രേണുക വേണു

, ബുധന്‍, 31 ഡിസം‌ബര്‍ 2025 (11:39 IST)
Damien Martyn

Damien Martyn: 2003 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ തകര്‍ത്തുകളിച്ച ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്‍ട്ടിന്‍ ഗുരുതരാവസ്ഥയില്‍. വീട്ടില്‍ വിശ്രമിക്കുന്നതിനിടെ താരം ബോധരഹിതനാകുകയായിരുന്നു. മാര്‍ട്ടിന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കോമ അവസ്ഥയിലാണെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
54 കാരനായ മാര്‍ട്ടിനു മെനിഞ്ചൈറ്റിസ് ബാധ സ്ഥിരീകരിച്ചിരുന്നു. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ താരത്തിനു ഉറപ്പാക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ട്ടിനും കുടുംബത്തിനുമൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് പ്രതികരിച്ചു.
 
1992 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഓസ്‌ട്രേലിയയ്ക്കായി 208 ഏകദിനങ്ങള്‍ മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 40.80 ശരാശരിയില്‍ 5,346 റണ്‍സും ടെസ്റ്റില്‍ 67 മത്സരങ്ങളില്‍ നിന്ന് 46.37 ശരാശരിയില്‍ 4,406 റണ്‍സും നേടി. 1999, 2003 ഏകദിന ലോകകപ്പുകള്‍ ഓസ്‌ട്രേലിയ നേടിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു. 2003 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 84 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം മാര്‍ട്ടിന്‍ 88 റണ്‍സ് നേടിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യകുമാര്‍ യാദവ്, എന്റെ ഇന്‍ബോക്‌സില്‍ വരാറുണ്ട്, നിരന്തരം സന്ദേശങ്ങള്‍ അയക്കുമായിരുന്നു: ആരോപണവുമായി ബോളിവുഡ് നടി