Webdunia - Bharat's app for daily news and videos

Install App

താന്‍ തീരുമാനിക്കുമെന്ന് ധോണി, രോഹിത് പിന്‍‌മാറി; ന്യൂസിലന്‍ഡ് ക്യാപ്ടന്‍ തലയില്‍ കൈവച്ചു!

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (15:14 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്‍റി20 മത്സരം ഏറെ നാടകീയമായ ഒരു പുറത്താകലിന് സാക്‍ഷ്യം വഹിച്ചു. ആ പുറത്താകല്‍ വലിയ വിവാദവും സൃഷ്ടിച്ചിരിക്കുകയാണ്.
 
ന്യൂസിലന്‍ഡ് ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആറാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യ പന്തെറിയാനെത്തി. രോഹിത് ശര്‍മയുടെ ആ നീക്കം ഗുണം ചെയ്തു. ക്രുനാല്‍ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ കോളിന്‍ മണ്‍‌റോ പുറത്തായി. ആറാം പന്തില്‍ ഡാരില്‍ മിച്ചലും ഔട്ട്.
 
ഇതില്‍ ഡാരില്‍ മിച്ചലിന്‍റെ പുറത്താകലാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. ക്രുനാല്‍ പാണ്ഡ്യ എല്‍ ബി ഡബ്ല്യുവിലാണ് ഡാരില്‍ മിച്ചലിനെ കുടുക്കിയത്. ഗ്രൌണ്ട് കിടുങ്ങിയ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിളിച്ചു.
 
എന്നാല്‍ താന്‍ ഔട്ടാണോ എന്ന കാര്യത്തില്‍ മിച്ചലിന് സംശയമുണ്ടായിരുന്നു. ഇന്‍സൈഡ് എഡ്ജാണോ എന്ന സംശയം ഉയര്‍ന്നു. ഡാരില്‍ മിച്ചല്‍ ഗ്രൌണ്ട് വിടാന്‍ തയ്യാറായില്ല. അമ്പയറിന്‍റെ തീരുമാനം മിച്ചല്‍ റിവ്യൂ ചെയ്തു.
 
പന്ത് ബാറ്റില്‍ കൊണ്ടതായി മിച്ചല്‍ ഉറച്ച് വിശ്വസിച്ചു. പന്ത് ബാറ്റില്‍ ഉരസുന്നതിന്‍റെ ദൃശ്യവും ശബ്‌ദവും ഹോട്ട്‌സ്‌സ്പോട്ട് വീഡിയോയിലും വ്യക്തമായി. എന്നാല്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തന്നെ ശരിവച്ച് മൂന്നാം അമ്പയറും ഡാരില്‍ മിച്ചലിന് ഔട്ട് വിധിച്ചു.
 
എന്നിട്ടും പ്രശ്നം അവസാനിച്ചില്ല. മിച്ചലിനൊപ്പം ബാറ്റ് ചെയ്യുകയായിരുന്ന ക്യാപ്ടന്‍ കെയ്ന്‍ വില്യം‌സണ്‍ മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ തൃപ്തനാകാതെ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് അമ്പയര്‍ ഒരിക്കല്‍ കൂടി മൂന്നാം അമ്പയറുമായി സംസാരിച്ചു. ഒടുവില്‍ ഔട്ട് സ്ഥിരീകരിക്കുക തന്നെ ചെയ്തു.
 
എന്നാല്‍ ഈ സമയത്ത് മറ്റൊരു സാധ്യതയ്ക്ക് കെയ്ന്‍ വില്യം‌സണ്‍ അവസരം തേടി. അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും എതിര്‍ ടീം ക്യാപ്‌ടന് വേണമെങ്കില്‍ അതില്‍ ഒരു തീരുമാനം എടുക്കാം. രോഹിത് ശര്‍മ വിചാരിച്ചാല്‍ ഡാരില്‍ മിച്ചലിനെ തിരികെ വിളിക്കാം. വില്യംസണ്‍ രോഹിത് ശര്‍മയുമായി സംസാരിക്കാന്‍ ഒരുങ്ങി. ഇവിടെ പക്ഷേ അതിശക്തമായ ഇടപെടല്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഭാഗത്തുനിന്നുണ്ടായി. 
 
രോഹിത് ശര്‍മ മിച്ചലിനെ തിരികെ വിളിച്ചേക്കും എന്ന സംശയം തോന്നിയപ്പോഴാണ് ധോണി ഇടപെട്ടത്. ഇതോട് രോഹിതിന് ഒന്നും ചെയ്യാനായില്ല. ഡാരില്‍ മിച്ചലിന് നിരാശനായി കളം വിടേണ്ടി വന്നു. 
 
വെറും ഒരു റണ്‍സ് മാത്രമായിരുന്നു ഡാരില്‍ മിച്ചലിന്‍റെ സമ്പാദ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

അശ്വിനൊരു തുടക്കം മാത്രം, ടെസ്റ്റിൽ ഇന്ത്യ തലമുറമാറ്റത്തിനൊരുങ്ങുന്നു, ഇംഗ്ലണ്ട് പര്യടനത്തോടെ കൂടുതൽ പേർ പടിയിറങ്ങും

അശ്വിനും വിരമിച്ചു, 2011ലെ ലോകകപ്പ് വിന്നിങ് ടീമിൽ അവശേഷിക്കുന്ന ഓ ജി കോലി മാത്രം

പാകിസ്ഥാനിൽ വരുന്നില്ലെങ്കിൽ ഇന്ത്യയിലേക്കും വരുന്നില്ല. ഒടുവിൽ പാക് ആവശ്യം അംഗീകരിച്ച് ഐസിസി

അവഗണനയില്‍ മനസ് മടുത്തു, അശ്വിന്റെ വിരമിക്കലിലേക്ക് നയിച്ചത് പെര്‍ത്ത് ടെസ്റ്റിലെ മാനേജ്‌മെന്റിന്റെ തീരുമാനം, വിരമിക്കാന്‍ നിര്‍ബന്ധിതനായി?

ഇതിപ്പോ ധോണി ചെയ്തതു പോലെയായി, അശ്വിന്റെ തീരുമാനം ശരിയായില്ല; വിമര്‍ശിച്ച് ഗാവസ്‌കര്‍

അടുത്ത ലേഖനം
Show comments