Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണ വാർണറില്ലാതെ ഐപിഎൽ? ഹൈദരാബാദ് ഞെട്ടലിൽ

ഇത്തവണ വാർണറില്ലാതെ ഐപിഎൽ? ഹൈദരാബാദ് ഞെട്ടലിൽ
, ചൊവ്വ, 23 ഫെബ്രുവരി 2021 (12:52 IST)
അരക്കെട്ടിനേറ്റ പരിക്കിൽ നിന്നും പൂർണമായി മോചിതനാകാൻ തനിക്ക് ആറ് മുതൽ ഒമ്പത് മാസം വരെ സമയം വേണ്ടിവരുമെന്ന് വ്യക്തമാക്കി ഓസീസ് സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ. കഴിഞ്ഞ വർഷം ഇന്ത്യ‌യ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് വാർണർക്ക് പരിക്കേറ്റത്.
 
അതേസമയം പരിക്കിന്റെ വിവരം വാർണർ പുറത്തുവിട്ടതോടെ ഐപില്ലിൽ വാർണർ കളിക്കുമോ എന്ന കാര്യം സംശയത്തിലായി. ടി20 ലോകകപ്പ് ഉൾപ്പടെ പ്രധാനമത്സരങ്ങൾ ഈ വർഷം നടക്കാനിരിക്കുന്നതിനാൽ വാർണർ ഇത്തവണ ഐപിഎല്ലിൽ നിന്നും പിന്മാറിയേക്കുമെന്നാണ് സൂചന. പൂർണമായി ഫിറ്റല്ലാത്ത തങ്ങളുടെ പ്രധാനതാരത്തെ ഐപിഎല്ലിൽ വിട്ട് പരിക്ക് വഷളാക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയയും തയ്യാറാകാനുള്ള സാധ്യത വളരെ കുറവാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അതിലെന്താണിത്ര സംശയം, ബുമ്രതന്നെ'