Publish Date: Wed, 03 Mar 2021 (12:56 IST)
Updated Date: Wed, 03 Mar 2021 (12:58 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളിലും കളിക്കാനിറാങ്ങാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ഓസീസ് ഓപ്പണിങ് താരം ഡേവിഡ് വാർണർ. പരിക്ക് കൂടുതൽ വഷളായ സാഹചര്യത്തിലാണ് ഓസീസ് താരത്തിന്റെ പ്രതികരണം.
ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരത്തിലേക്ക് വിളിയെത്തിയപ്പോൾ ടീമിനെ എങ്ങനെയെങ്കിലും സഹായിക്കണമെന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ എനിക്കതിന് സാധിച്ചില്ല. അതേസമയം വിരമിക്കലിനെ പറ്റിയും താരം മനസ്സ് തുറന്ന് 2023ലെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നും വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും വാർണർ പറഞ്ഞു.