അപമാനിതനിൽ നിന്നും ലോകചാമ്പ്യനിലേക്ക്, ഇതാണ് തിരിചുവരവെന്ന് ക്രിക്കറ്റ് പ്രേമികൾ

Webdunia
തിങ്കള്‍, 15 നവം‌ബര്‍ 2021 (13:07 IST)
മോശം ഫോമിനെ തുടർന്ന് ഐപിഎല്ലിൽ പാതിവഴിയിൽ നായകസ്ഥാനം നഷ്ടമാവുക. തുടർന്ന് തന്റെ രക്തമൊഴുക്കി കെട്ടിപടുത്ത അതേ ടീമിൽ നിന്നും സ്ഥാനം നഷ്ടപ്പെടുക.ലോകമെങ്ങുമുള്ള വലിയ വിഭാഗം ഇനി അടുത്ത കാലത്തൊന്നും തിരിച്ചുവരവുണ്ടാകില്ലെന്ന് എഴുതി തള്ളുക. ഏതൊരു ക്രിക്കറ്ററെയും തളർത്താൻ ഇത്രയും ഘടകങ്ങൾ ഒരു പക്ഷേ ആവശ്യത്തിലേറെ ആയിരിക്കും. എന്നാൽ ഇത് ആൾ വേറെതന്നെയെന്ന് വിമർശകർക്ക് തന്റെ ബാറ്റ് കൊണ്ട് തെളിവ് നൽകിയിരിക്കുകയാണ് ഓസീസ് സൂപ്പർ താരം ഡേവിഡ് വാർണർ.
 
ചരിത്രത്തിലാദ്യമായി ഓസീസ് ടി20 ലോകകിരീടം ചൂടുമ്പോൾ ഏഴ് മത്സരങ്ങളിൽ നിന്നും 289 റൺസുമായി ടീമിന്റെ ടോപ്‌സ്കോറർ പട്ടികയിലാണിന്ന് വാർണർ. ഒരു മാസം മുൻപ് ടീമിനായി ഗാലറിയിൽ ഒതുങ്ങികൂടേണ്ടി വന്നവൻ ഇന്ന് ലോകചാമ്പ്യനാണ്. ഫൈനലില്‍ 38 പന്തില്‍ നിന്ന് 53 റണ്‍സുമായി തിളങ്ങിയ വാര്‍ണര്‍ തന്നെയാണ് ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
 
അതേസമയം ഓസ്‌ട്രേലിയ കിരീടം നേടിയതിനു പിന്നാലെ വാര്‍ണറുടെ ഭാര്യ കാർഡിഡ് സമൂഹമാധ്യമങ്ങൾ പോസ്റ്റ് ചെയ്‌തത് ഇപ്പോൾ വൈറലായിരിക്കുകയാണ്. 'ഫോം ഔട്ട്, പ്രായക്കൂടുതല്‍, വേഗക്കുറവ്! ആശംസകള്‍ ഡേവിഡ് വാര്‍ണര്‍' എന്നായിരുന്നു അവരുടെ ട്വീറ്റ്.
 
ഐപിഎൽ 2021 സീസണിൽ ഹൈദരാബാദിനായി 8 മത്സരങ്ങളിൽ നിന്ന് 195 റൺസ് ആയിരുന്നു വാർണറിന്റെ പ്രകടനം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ നടന്ന ട്വന്റി 20 ലീഗുകളില്‍ വാര്‍ണര്‍ 500 റണ്‍സില്‍ കുറവ് സ്‌കോര്‍ ചെയ്തത് ഇതാദ്യമായിരുന്നു. എന്നാൽ ടീമിൽ നിന്നും പുറത്താക്കപ്പെട്ട‌തിന്റെ മധുരപ്രതികാരം വാർണർ നിറവേറ്റിയത് ലോകകപ്പിലെ മികച്ച പ്രകടനത്തോടെ.
 
തിരിച്ചടികളിൽ ആ മനുഷ്യനെ തള്ളിപറഞ്ഞിരുന്നവരുണ്ടെ‌ങ്കിൽ ഒന്നോർക്കുക. അയാളുടെ പേര് ഡേവിഡ് വാർണർ എന്നാണ്. തിരിച്ചുവരവുകൾ അയാൾക്കൊരു ശീലമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഷേകല്ല, പുറത്ത് പോവുക മറ്റൊരു താരം, ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു ഇറങ്ങിയേക്കും, നെറ്റ്സിൽ കഠിന പരിശീലനം

T20 Worldcup 2026 : സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

ഇന്ത്യയൊന്നും സെമി ഫൈനലില്‍ എത്തില്ല; പ്രവചനവുമായി പാക്കിസ്ഥാന്‍ താരം

Sanju Samson: മണിക്കൂറുകളോളം ബാറ്റിങ് പരിശീലനം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു കളിച്ചേക്കും, ഇവരില്‍ ഒരാള്‍ പുറത്തേക്ക്?

തോൽക്കാത്തവരെല്ലാം ഒരു ഗ്രൂപ്പിൽ, ഇന്ത്യയ്ക്ക് സൂപ്പർ 8 എളുപ്പമാവില്ല, തലവേദനയായി ടോപ് ഓർഡറും

അടുത്ത ലേഖനം
Show comments