ഇതാര് മിന്നല്‍ ധോണിയോ? ഡി കോക്കിന്റെ അതിവേഗ സ്റ്റംപിങ്ങില്‍ വാ പൊളിച്ച് പന്ത് (വീഡിയോ)

Webdunia
വ്യാഴം, 20 ജനുവരി 2022 (11:26 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ജയിച്ചത് 31 റണ്‍സിനാണ്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ കരുതലോടെ ബാറ്റ് ചെയ്തു തുടങ്ങിയെങ്കിലും മധ്യ ഓവറുകള്‍ പിന്നിട്ടപ്പോള്‍ രാഹുലിനും സംഘത്തിനും താളം തെറ്റി. മധ്യനിര ബാറ്റര്‍മാരായ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഇതില്‍ റിഷഭ് പന്തിന്റെ വിക്കറ്റ് ക്രിക്കറ്റ് ലോകം ചര്‍ച്ചയാക്കിയിരിക്കുകയാണ്. 
 
ഫെലുക്വായോയുടെ ഓവറില്‍ ക്വിന്റണ്‍ ഡി കോക്ക് സ്റ്റംപ് ചെയ്താണ് റിഷഭ് പന്തിനെ മടക്കിയത്. അതിവേഗ സ്റ്റംപിങ് ആയിരുന്നു അത്. ഇടംകയ്യന്‍ ബാറ്ററായ പന്തിന്റെ ലെഗ് സൈഡിലൂടെ വന്ന പന്ത് വേഗം കൈപിടിയിലൊതുക്കി ഡി കോക്ക് സ്റ്റംപ് ചെയ്തു. ഇതാര് മിന്നല്‍ ധോണിയോ എന്നാണ് ഡി കോക്കിന്റെ സ്റ്റംപിങ് കണ്ട് ആരാധകര്‍ ചോദിക്കുന്നത്. വീഡിയോ റിവ്യുവിനായി പോലും കാത്തുനില്‍ക്കാതെ പന്ത് അത് ഔട്ടാണെന്ന് ഉറപ്പിച്ച് കൂടാരം കയറാനും തുടങ്ങി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

സല ഈ സാല ലിവർപൂൾ വിടും, വ്യക്തമാക്കി താരം

അവസാന നിമിഷം ഐപിഎല്ലിൽ നിന്ന് പിന്മാറി, ഡൽഹി ക്യാപ്പിറ്റൽസിനെ ചതിച്ച് ഇംഗ്ലണ്ട് താരം, 3 വർഷം വിലക്ക് വന്നേക്കും

Shane Warne: കളിച്ചു കിട്ടിയത് 10 കോടി, ഇപ്പോൾ കിട്ടുന്നത് 450 കോടി; ഷെയ്ൻ വോണിന്റെ കുടുംബത്തിനു 'ലോട്ടറി'

ബൗളിങ്ങിൽ മാത്രമല്ല ബിസിനസിലും ഷെയ്ൻ വോൺ മജീഷ്യൻ, രാജസ്ഥാൻ ഡീലിലൂടെ കുടുംബത്തിന് ലഭിക്കുക 460 കോടി!

ധോനി വിരമിക്കണോ എന്ന് ചോദ്യം, നിങ്ങളോട് എന്തിന് പറയണം, പറയാനുള്ളത് നേരിട്ട് ധോനിയോട് പറയുമെന്ന് ഗാംഗുലി

അടുത്ത ലേഖനം
Show comments