Publish Date: Wed, 19 Jan 2022 (15:13 IST)
Updated Date: Wed, 19 Jan 2022 (15:17 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസിനായി എത്തിയ ഇന്ത്യന്‍ നായകന്‍ കെ.എല്‍.രാഹുല്‍ പ്രതികരിച്ചത് വൈകാരികമായി. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമുള്ള ദിവസങ്ങളില്‍ ചില കാര്യങ്ങളെല്ലാം സംഭവിച്ചെന്നും അത് ടീം അംഗങ്ങളെ വികാരഭരിതരാക്കിയെന്നും രാഹുല്‍ പറഞ്ഞു. വിരാട് കോലി ടെസ്റ്റ് നായക സ്ഥാനവും രാജിവച്ച സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.
' ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമുള്ള കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചിലതെല്ലാം സംഭവിച്ചു. ടീമിനെ സംബന്ധിച്ചിടുത്തോളം അതെല്ലാം വളരെ വൈകാരികമാണ്. ഞങ്ങളില്‍ പലരും വിരാടിന് കീഴിലാണ് അരങ്ങേറിയത്. തീര്‍ച്ചയായും അദ്ദേഹം ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. കോലി ടീമിന്റെ അവിഭാജ്യ ഘടകമാണ്,' രാഹുല്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഉപനായകന്‍ കെ.എല്‍.രാഹുലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്.