Webdunia - Bharat's app for daily news and videos

Install App

സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് സ്വാഭാവികം, ക്രുണാലിനെ പറ്റി ഹൂഡ

Webdunia
വ്യാഴം, 7 ഏപ്രില്‍ 2022 (18:02 IST)
ഇക്കുറി ഐപിഎൽ ലേലത്തിനിടെ സമൂഹമാധ്യമങ്ങളിൽ പ്രധാനചർച്ചയായതിൽ ഒന്നായിരുന്നു ക്രുണാൽ പാണ്ഡ്യയും ദീപക് ഹൂഡയും ഒരേ ടീമിൽ ഒന്നിച്ച് കളിക്കും എന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്കായി കളിക്കവെ ഇരു താരങ്ങളും കൊമ്പുകോർത്തതും ഹൂഡ ടീം വിട്ടുപോയതും വലിയ വിവാദമായിരുന്നു. 
 
കഴിഞ്ഞ വർഷം സെയ്‌ദ് മുഷ്‌താഖ് അലി ട്രോഫിക്കിടെയായിരുന്നു ബറോഡ ക്യാമ്പിൽ ഇരു താരങ്ങളും കൊമ്പുകോർത്തത്. തുടർന്ന് ടീം വിട്ടുപോയ ഹൂഡ രാജസ്ഥാന് വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചത്. ഇരു താരങ്ങളും ലഖ്‌നൗവിലേക്ക് എത്തിയപ്പോൾ സമൂഹമാധ്യമങ്ങൾ ട്രോളുകളിലൂടെ അത് ആഘോഷമാക്കുകയും ചെയ്‌തിരുന്നു.
 
ഇപ്പോഴിതാ ക്രുണാൽ തനിക്ക് സഹോദരനെ പോലെയെന്നാണ് ദീപക് ഹൂഡ അഭിപ്രായപ്പെട്ടിരിക്കുന്നത്. സഹോദരങ്ങൾ തമ്മിൽ വഴക്കടിക്കുന്നത് സ്വാഭാവികമാണ്. ഇപ്പോൾ ലഖ്‌നൗവിന് വേണ്ടി മത്സരങ്ങൾ വിജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഞങ്ങളിപ്പോൾ ഒരു ടീമിലാണ്. അതിനാൽ ഞങ്ങളുടെ ലക്ഷ്യവും ഒന്ന് തന്നെ. ദീപക് ഹൂഡ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments