Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പിൽ അഞ്ച് കളികളിൽ 368 റൺസ്, 6 വിക്കറ്റ്, കുട്ടി ഡിവില്ലിയേഴ്‌സിന് നോട്ടമിട്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ

ലോകകപ്പിൽ അഞ്ച് കളികളിൽ 368 റൺസ്, 6 വിക്കറ്റ്, കുട്ടി ഡിവില്ലിയേഴ്‌സിന് നോട്ടമിട്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ
, ബുധന്‍, 2 ഫെബ്രുവരി 2022 (20:01 IST)
ബാറ്റിങിൽ മിസ്റ്റർ 360 ഡിഗ്രീ എന്നറിയപ്പെടുന്ന താരമാണ് സൗ‌ത്താഫ്രിക്കയുടെ ഇതിഹാസതാരമായ എബി ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കക്കായി എന്നും ഓർത്തിരിക്കുന്ന നിരവധി ഇന്നിങ്സുകൾ കളിച്ചിട്ടുള്ള ഡിവില്ലിയേഴ്‌സിനെ ഓർമിപ്പിക്കുന്ന ഒരു യുവതാരമാണ് ഇന്ന് ക്രിക്കറ്റ് ലോക‌ത്തിന്റെ ചർച്ചകളിൽ നിറയുന്നത്.
 
ഐപിഎല്ലില്‍ മെഗാലേലം തുടങ്ങാനിരിക്കെ നവാഗതരുടെ പട്ടികയില്‍ സെന്‍സേഷനായിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 താരം ഡെവാൾഡ് ബ്രെവിസ്.ഷോട്ടുകള്‍ കളിക്കുന്നതിലും ശരീരഭാഷയിലുമെല്ലാം ഡിവില്ലിയേഴ്‌സിനെ ഓര്‍മിപ്പിക്കുന്ന താരം ഇത്തവണത്തെ ഐപിഎൽ മെഗാതാരലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
 
ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരേ 65 റണ്‍സെടുത്ത ഇന്നിങ്സാണ് ബ്രെവിസിനെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമാക്കിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ടോപ് സ്‌കോറര്‍ കൂടിയായ ബ്രെവിസ് അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 90ന് മുകളിൽ ശരാശരിയിൽ 368 റണ്‍സാണ് അടിച്ചെടുത്തത്.
 
തന്റെ കടുത്ത ആരാധകന്‍ കൂടിയായ ബ്രെവിസിന് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ക്രിക്കറ്റ് പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതും ഡിവില്ലിയേഴ്സാണ്. ഡിവില്ലിയേഴ്സിന്റെ ജേഴ്സി നമ്പറായിരുന്ന 17 തന്നെയാണ് ബ്രെവിസും ഉപയോഗിക്കുന്നത്. വിരാട് കോലിയേയും ഡിവില്ലിയേഴ്‌സിനെയും റോൾ മോഡലായി കാണുന്ന താരത്തെ ആർസി‌ബി തങ്ങളുടെ പാളയത്തിലെത്തിക്കുമെന്നാണ് ആരാധകരും കരുതുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചട്ടം ലംഘിച്ച് സെലക്ഷൻ കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക്കുന്നു: ഗാംഗുലിക്കെതിരെ വിമർശനം