ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വർമയും. ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തത്. ധനശ്രീയുടെ ചിത്രങ്ങൾ ചെഹൽ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
ഇരുവരുടെയും അടുത്ത സുഹൃത്താണ് ധനശ്രീയും ചെഹലും തമ്മിൽ വിവാഹമോചനത്തിനായുള്ള ഒരുക്കത്തിലാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷവും ഇരുവരും തമ്മിലുള്ള ദാമ്പത്യബന്ധത്തിൽ പ്രശ്നങ്ങളുള്ളതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതെല്ലാം തെറ്റായ വിവരങ്ങളാണെന്ന് ചെഹൽ പ്രതികരിച്ചിരുന്നു. 2020 ഡിസംബറിലായിരുന്നു ഡാൻസ് കൊറിയോഗ്രഫറായ ധനശ്രീയുമായി ചെഹൽ വിവാഹിതരാകുന്നത്.
കൊവിഡ് ലോക്ഡൗൺ സമയത്ത് നൃത്തം പഠിക്കാനായി ധനശ്രീയുടെ ഡാൻസ് സ്കൂളിൽ ചെഹൽ ചേരുകയും തുടർന്ന് ധനശ്രീയുമാണ് പ്രണയത്തിലാവുകയുമായിരുന്നു.