Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിഖര്‍ ധവാനോട് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ബിസിസിഐ ആവശ്യപ്പെടും

2022 ലെ മോശം ഫോമാണ് ധവാന് തിരിച്ചടിയായത്

Dhawan's ODI career going to end
, വ്യാഴം, 29 ഡിസം‌ബര്‍ 2022 (11:28 IST)
ശിഖര്‍ ധവാന്റെ ഏകദിന കരിയറിന് ഏറെക്കുറെ അവസാനമായി. ധവാനെ ഇനി ഏകദിന ഫോര്‍മാറ്റിലേക്ക് പരിഗണിക്കാന്‍ ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കും താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിന്റെ ഭാഗമായാണ് ധവാനെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഏകദിന ഫോര്‍മാറ്റിലേക്ക് ഇനി പരിഗണിക്കില്ലെന്ന് ധവാനെ ബിസിസിഐ അറിയിച്ചതായാണ് വിവരം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ധവാനോട് ബിസിസിഐ ആവശ്യപ്പെടും. 
 
2022 ലെ മോശം ഫോമാണ് ധവാന് തിരിച്ചടിയായത്. ഈ വര്‍ഷം ഏകദിനത്തില്‍ ധവാന്റെ ശരാശരി വെറും 34.40 ആണ്. സ്ട്രൈക് റേറ്റ് 74.21 ! ഈ കണക്കുകള്‍ ധവാന്റെ വഴിയടച്ചു. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ശുഭ്മാന്‍ ഗില്ലിനും ഇഷാന്‍ കിഷനും ഏകദിന ഫോര്‍മാറ്റില്‍ സ്ഥാനം ലഭിക്കുകയും ചെയ്തു. 
 
ശ്രീലങ്കയ്ക്കെതിരായ ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏകദിന ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ല സഞ്ജു ! മലയാളി താരത്തോട് അവഗണന തുടര്‍ന്ന് ബിസിസിഐ