Webdunia - Bharat's app for daily news and videos

Install App

ചിലപ്പോൾ കാര്യങ്ങൾ നമ്മുടെ വഴിയെ വരില്ല, എല്ലാം ശരിയായിവരുന്നു എന്ന് ധോണി

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (12:52 IST)
ദുബായ്: ഹൈദെരബാദിനെതിരെ 20 റൺസിന് വിജയം സ്വന്തമാക്കിയതിന് പിന്നാലെ മുന്നോട്ടുള്ള മത്സരങ്ങളിൽ വിജയം നേടാനാകും എന്ന പ്രതീക്ഷ പങ്കുവച്ച് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. മൂന്നാം വിജയം സ്വന്തമാക്കിയതോടെ പോയന്റ് പട്ടികയിൽ ചെന്നൈ സൂപ്പർകിങ്സ് ആറാം സ്ഥാനത്തെത്തി. 'ആ രണ്ട് പോയിന്റ് നേടുക എന്നതാണ് പ്രധാനം. ചില കളികളില്‍ കാര്യങ്ങള്‍ നമ്മുടെ വഴിയെ വരില്ല. മറ്റു ചിലതിലാവട്ടെ നമുക്ക് അര്‍ഹത ഇല്ലെങ്കിൽകൂടിയും നമ്മൾക്ക് അനുകൂലമായി വരും. ട്വന്റി20 ക്രിക്കറ്റിൽനിന്നുമുള്ള പാഠം അതാണ്. 
 
ബാറ്റ്സ്‌മാൻമാർ 160 എന്ന സ്കോർ മുന്നോട്ടുവച്ചപ്പോൾ, ഫാസ്റ്റ് ബൗളര്‍മാര്‍ അവരുടെ ജോലി കൃത്യമായി ചെയ്തു. സ്പിന്നര്‍മാരും മുന്നോട്ടുവന്നു. പൂര്‍ണതയോട് അടുത്തെത്താന്‍ സാധിച്ച മത്സരമായിരുന്നു. സാം കറാന്‍ ചെന്നൈയെ സംബന്ധിച്ച്‌ ഒരു മികച്ച ക്രിക്കറ്ററാണ്. സ്പിന്നര്‍മാര്‍ക്കെതിരേയും നന്നായി കളിക്കുന്നു. ഒരു എക്‌സ്ട്രാ സ്പിന്നറുമായാണ് കളിയ്ക്കാൻ ഇറങ്ങിയത്. ടീമിലെ ഒരു ഇന്ത്യന്‍ താരത്തിന് മികവ് കാണിക്കാനായില്ല എന്നതാണ് അതിന് കാരണം. അതിനാലാണ് കറാന്‍ ഓർഡറിൽ മുകളിലേക്ക് പോയത്. 
 
സ്വിങ് ലഭിക്കുന്നതും ലഭിക്കാത്തതുമായ ഡെലിവറികളും, എക്‌സ്ട്രാ ബൗണ്‍സ് ലഭിക്കുന്ന പേസുകളുമാണ് ദുബായിലെ പിച്ചില്‍ കണ്ടത്. ഒരു നല്ല ഇടംകയ്യന്‍ എപ്പോഴും ടീമിന് മുതല്‍ക്കൂട്ടാണ്. ടൂര്‍ണമെന്റ് മുന്നോട്ട് പോവുന്നതോടെ ഡെത്ത് ബൗളിങ്ങില്‍ കൂടുതല്‍ മികവ് കണ്ടെത്താനാവും. അതാണ് സാം കറാനെ ഡെത്ത് ഓവറില്‍ നിന്ന് മാറ്റി താക്കൂറിനേയും ബ്രാവോയേയും അവസാന ഓവറുകളില്‍ കൊണ്ടുവരുന്നത് എന്നും ധോണി പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

അവസാനം ജയിച്ചു, പാകിസ്ഥാന് ആശ്വാസം, അവസാന ടി20യിൽ ബംഗ്ലാദേശിനെതിരായ വിജയം 74 റൺസിന്

ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ സാവി റെഡി, പക്ഷേ പണമില്ലെന്ന് എഐഎഫ്എഫ്, അപേക്ഷ തള്ളി

ഐപിഎല്ലിനിടെ 17 വയസുകാരിയെ പീഡിപ്പിച്ചു, ആർസിബി താരം യാഷ് ദയാലിനെതിരെ വീണ്ടും പരാതി, ഇത്തവണ പോക്സോ

India vs England, 4th Test, Day 2: ഇന്ത്യക്ക് 'ബാസ്‌ബോള്‍' ട്രാപ്പ്; വിക്കറ്റെടുക്കാനാവാതെ ബുംറയും സിറാജും

Rishab Pant: വീരനെ പോലെ പൊരുതി, 54 റണ്‍സില്‍ റിഷഭ് പന്ത് പുറത്ത്, രോഹിത്തിന്റെ റെക്കോര്‍ഡ് നേട്ടം തകര്‍ത്തു

അടുത്ത ലേഖനം
Show comments