Select Your Language

Notifications

webdunia
webdunia
webdunia
webdunia

70 ഓളം ശാസ്ത്രജ്ഞർക്ക് കൊവിഡ്, ഗഗ‌ൻയാൻ പദ്ധതി വൈകുമെന്ന് ഐഎസ്ആർഒ

70 ഓളം ശാസ്ത്രജ്ഞർക്ക് കൊവിഡ്, ഗഗ‌ൻയാൻ പദ്ധതി വൈകുമെന്ന് ഐഎസ്ആർഒ
, ബുധന്‍, 14 ഒക്‌ടോബര്‍ 2020 (10:24 IST)
മനുഷ്യനെ ബഹിരാകാശത്ത് എത്തിയ്ക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി വൈകമെന്ന് ഐഎസ്ആർഒ തലവൻ കെ ശിവൻ. 70 ഓളം ശാസ്ത്രജ്ഞർക്ക് കൊവിഡ് ബാധിച്ചതാണ് പദ്ധതിയ്ക്ക് പ്രതിസന്ധി തീർക്കുന്നത്. ശാസ്ത്രജ്ഞർക്ക് കൊവിഡ് ബാധിച്ചതോടെ സുപ്രധാന പ്രവർത്തികളുടെ വേഗത കുറഞ്ഞു എന്ന് ഐഎസ്ആർഒ തലവൻ പറഞ്ഞു.
 
കൊവിഡ് വ്യാപനം കാരണം ഗഗൻയാൻ പദ്ധതിയുടെ റോക്കറ്റ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ സാധിയ്ക്കുന്നില്ല. നേരത്തെ ആസൂത്രണം ച്ചെയ്ത രീതിയിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ്. ഗഗൻയാൻ പദ്ധതി അടുത്ത വർഷം ആഗസ്റ്റിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് കെ ശിവൻ വ്യക്തമാക്കി. അതേസമയം കൊവിഡ് വ്യാപനം കാരണം നിർത്തിവച്ച ലോഞ്ച് പ്രവർത്തനങ്ങൾ നവംബർ ആദ്യത്തോടെ പുനരാരംഭിയ്ക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത് എന്നും കെ ശിവൻ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് ബാധിതർ 72 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 63,509 പേർക്ക് രോഗബാധ