Publish Date: Fri, 01 Jul 2022 (13:18 IST)
Updated Date: Fri, 01 Jul 2022 (13:24 IST)
ഭക്ഷണകാര്യത്തില്‍ വളരെ കണിശതയുള്ള ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിങ് ധോണി. പശുവിന്‍ പാല്‍ ആണ് ധോണിയുടെ ആരോഗ്യത്തിന്റെ പ്രധാന രഹസ്യം. ഒരു ദിവസം പാല്‍ എത്ര വേണമെങ്കിലും താരം കുടിക്കും.
കടല്‍ വിഭവങ്ങളോട് പൊതുവെ താല്‍പര്യം കുറവാണ് ധോണിക്ക്. കടല്‍ വിഭവങ്ങള്‍ തീരെ കഴിക്കില്ലെന്ന് തന്നെ പറയാം. മത്സ്യമാംസാദികളില്‍ ഏറ്റവും പ്രിയം ചിക്കനോടാണ്. വിവിധ തരത്തിലുള്ള ചിക്കന്‍ റെസിപ്പികള്‍ ധോണിയുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ്.
രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ക്കാകട്ടെ കടല്‍ വിഭവങ്ങള്‍ വളരെ ഇഷ്ടമാണ്. വിരാട് കോലി പൂര്‍ണമായി വെജിറ്റേറിയനും.