ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണെങ്കിലും ഡ്രസിംഗ് റൂമിന്റെ നാഥന്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. ഗ്രൌണ്ടിലും പുറത്തും നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് ധോണിയാണ്. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശാന്‍ കോഹ്‌ലിയെ സഹായിക്കുന്നതാണ് മുന്‍ നായകന്റെ സാന്നിധ്യം.
മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമടക്കമുള്ളവര്‍ ധോണിയാണ് ടീമിന്റെ നട്ടെല്ല് തുറന്നു പറഞ്ഞിട്ടുണ്ട്. പരിശീലകന്‍ രവി ശാസ്‌ത്രിക്കും ഇക്കാര്യത്തില്‍ സംശമില്ല. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിന് റാഞ്ചിയിലെത്തിയ കെഎല്‍ രാഹുലും സമാനമായ നിലപാട് ആവര്‍ത്തിച്ചു.
ഡ്രസിംഗ് റൂമില്‍ എല്ലാവരുടെയും വല്യേട്ടനാണ് ധോണിയെന്നാണ് രാഹുല്‍ പറഞ്ഞത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്ത് കാര്യവും അദ്ദേഹവുമായി പങ്കുവയ്‌ക്കാം. ഇക്കാര്യത്തില്‍ മുതിര്‍ന്ന താരമെന്നോ യുവതാരമെന്നോ ഉള്ള വേര്‍തിരിവില്ല. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും മഹി ഭായിയെ സമീപിക്കുന്നവരാണ് ടീമിലുള്ള പരുമെന്നും രാഹുല്‍ വ്യക്തമാക്കി.
ഡ്രസിംഗ് റൂമില്‍ ധോണി എന്നും ഉണ്ടാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും യുവതാരം പറഞ്ഞു.
ഡ്രസിംഗ് റൂമില്‍ സന്തോഷകരായ അന്തരീക്ഷം നിലനിര്‍ത്തണമെന്ന വാശിയുള്ളയാളാണ് ധോണിയെന്ന് ധവാന്‍ മുമ്പ് പറഞ്ഞിരുന്നു. പുതുമുഖതാരങ്ങള്‍ക്ക് കൂടുതല്‍ പരിഗണ നല്‍കി അവരിലെ ആത്മവിശ്വാസം നിലര്‍ത്തണമെന്ന നയമാണ് ധോണിക്കുള്ളത്. മഹിയുടെ ഈ നിലപാടാണ് കോഹ്‌ലിയും പിന്തുടരുന്നത്.