Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെറ്റ് വെക്കാം: ധോണിയുടെ ആ നേട്ടങ്ങൾ ഒരു താരവും തകർക്കില്ലെന്ന് ഗംഭീർ

ബെറ്റ് വെക്കാം: ധോണിയുടെ ആ നേട്ടങ്ങൾ ഒരു താരവും തകർക്കില്ലെന്ന് ഗംഭീർ
, തിങ്കള്‍, 17 ഓഗസ്റ്റ് 2020 (14:08 IST)
ക്രിക്കറ്റ് ലോകത്ത് നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ഒരു റെക്കോർഡ് മാത്രം മറ്റൊരു നായകനും സ്വന്തമാക്കാനാവില്ലെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.
 
ഐസിസിയുടെ മൂന്ന് പ്രധാനകിരീടങ്ങളും സ്വന്തമാക്കിയ ഒരേയൊരു നായകനാണ് ധോണി.  ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ മൂന്ന് കിരീടനേട്ടങ്ങൾ ഇങ്ങനെയൊരു നേട്ടം മറ്റൊരു താരത്തിനും സ്വന്തമാക്കാനാവില്ലെന്ന് ഗംഭീർ പറയുന്നു.
 
ഞാൻ ബെറ്റ് വെക്കാം ധോണിയുടെ ആ റെക്കോഡ് എക്കാലവും നിലനിൽക്കും. 100 സെഞ്ചുറികളോ,രോഹിത് ശർമയുടെ ഡബിൾ സെഞ്ചുറികളോ ആരെങ്കിലും തകർത്തേക്കാം എന്നാൽ ക്യാപ്‌റ്റനെന്ന നിലയിൽ മൊന്ന് ഐസിസി കിരീടങ്ങൾ എന്ന റെക്കോഡ് മറ്റൊരു ഇന്ത്യൻ നായകനും സ്വന്തമാക്കാനാവില്ല ഗംഭിർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിന്റെ പത്താം നമ്പർ പോലെ ധോണിയുടെ എഴാം നമ്പർ ജഴ്സിയും ഇനിയാർക്കും നൽകരുത്: ദിനേഷ് കാർത്തിക്ക്