Webdunia - Bharat's app for daily news and videos

Install App

ധോണി വിരമിക്കുന്നു, അധികം വൈകില്ല; ശാസ്ത്രിയുടെ വെളിപ്പെടുത്തൽ

ചിപ്പി പീലിപ്പോസ്
വ്യാഴം, 9 ജനുവരി 2020 (18:24 IST)
2019ലെ ഏകദിന ലോകകപ്പിന് ശേഷം ധോണി ഇതുവരെ നീലക്കുപ്പായമണിഞ്ഞിട്ടില്ല. ഇന്ത്യയ്ക്കായി അദ്ദേഹം ഒരു കളിയിലും പങ്കെടുത്തിട്ടില്ല. ധോണി ഉടൻ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. ഇപ്പോഴിതാ, അക്കാര്യത്തിൽ ഔദ്യോഗികമായ സൂചനകൾ നൽകിയിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ രവി ശാസ്ത്രി. 
 
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിരമിച്ചേക്കുമെന്നാണ് ശാസ്ത്രി പറയുന്നത്. ഏകദിന ക്രിക്കറ്റില്‍ നിന്നും ധോണി ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രി. ടെസ്റ്റിൽ നിന്നും അദ്ദേഹം നേരത്തേ തന്നെ വിരമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏകദിനത്തിൽ നിന്നും ധോണി ഉടൻ തന്നെ വിരമിക്കുമെന്ന് ശാസ്ത്രി വെളിപ്പെടുത്തിയത്. 
 
വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ധോണി തീര്‍ച്ചയായും കളിക്കും. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലേക്കു ധോണിയെ പരിഗണിക്കുമെന്നും ശാസ്ത്രി പറഞ്ഞു. ഐപിഎല്ലില്‍ കസറിയാല്‍ ധോണിയെ ടീമിലേക്കു തിരികെ വിളിക്കുമെന്നും ശാസ്ത്രി പറഞ്ഞു.
 
എല്ലാ കാര്യങ്ങളും തന്റേതായ ശൈലിയില്‍ പദ്ധതിയിടുന്ന വ്യത്യസ്തനായ നായകനും വിക്കറ്റ് കീപ്പറുമായിരുന്നു ധോണി. നായകപ്പട്ടം വിരാട് കോഹ്ലിക്ക് കൈമാറിയെങ്കിലും സമ്മർദഘട്ടങ്ങളിലൊക്കെ ധോണിയിലെ ‘നായകനെ’ നമ്മൾ കണ്ടതാണ്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments