Dhruv Jurel: സെഞ്ചുറിയേക്കാൾ വിലപ്പെട്ട 90, ഇന്ത്യയെ തോളിലേറ്റിയ പ്രകടനവുമായി ജുറൽ

അഭിറാം മനോഹർ
ഞായര്‍, 25 ഫെബ്രുവരി 2024 (12:16 IST)
Dhruv Jurel
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്ത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 353 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ യശ്വസി ജയ്‌സ്വാള്‍,ധ്രുവ് ജുറല്‍,കുല്‍ദീപ് യാദവ് എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ടീമിലെ പ്രധാനതാരങ്ങളെല്ലാം തന്നെ പവലിയനിലേക്ക് മടങ്ങിയപ്പോഴും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയ യുവതാരം ധ്രുവ് ജുരലിന്റെ പ്രകടനമാണ് ഇന്ത്യയെ 300 റണ്‍സിലെത്തിച്ചത്. ജുറല്‍ 149 പന്തില്‍ 90 റണ്‍സ് നേടി. 6 ബൗണ്ടറികളും 4 സിക്‌സുമടങ്ങുന്നതായിരുന്നു ജുറലിന്റെ പ്രകടനം.
 
ഇന്ത്യന്‍ നിരയില്‍ ജുറലിനെ കൂടാതെ യശ്വസി ജയ്‌സ്വാള്‍ മാത്രമാണ് അര്‍ധസെഞ്ചുറി പ്രകടനം നടത്തിയത്. ജയ്‌സ്വാള്‍ 117 പന്തില്‍ നിന്നും 73 റണ്‍സ് നേടി പുറത്തായി. 177 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 250 റണ്‍സ് പോലും നേടില്ലെന്ന ഘട്ടത്തില്‍ ജുറല്‍ കുല്‍ദീപ് കൂട്ടുക്കെട്ടാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ രക്ഷിച്ചത്. ഇംഗ്ലണ്ട് സ്പിന്നര്‍മാരെ ഫലപ്രദമായി നേരിട്ട കുല്‍ദീപ് 131 പന്തില്‍ 28 റണ്‍സാണ് നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശീലമുണ്ട്, ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാൻ തയ്യാർ:സഞ്ജു സാംസൺ

ഓരോ ദിവസവും ഞാൻ മെച്ചപ്പെടുന്നു, പിന്തുണച്ചവരോടും പ്രാർഥനകളിൽ എന്ന് ഉൾപ്പെടുത്തിയവരോടും നന്ദി: ശ്രേയസ് അയ്യർ

അയ്യർക്ക് ഈ വർഷം കളിക്കാനാവില്ല, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നഷ്ടമാകും

അടി പതറിയില്ല, മുന്നിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ, ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ

Australia Women vs India Women: ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഫൈനലില്‍ എത്താന്‍ ഇന്ത്യക്ക് സാധിക്കുമോ?

അടുത്ത ലേഖനം
Show comments