Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയ്സ്വാൾ എല്ലാ ഫോർമാറ്റിലും കളിക്കാൻ പറ്റിയ താരം, സർഫറാസ് വിദേശ പിച്ചിലും കഴിവ് തെളിയിക്കേണ്ടതുണ്ടെന്ന് ഗാംഗുലി

Sarfaraz khan

അഭിറാം മനോഹർ

, ബുധന്‍, 21 ഫെബ്രുവരി 2024 (19:48 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച യുവതാരങ്ങളായ യശ്വസി ജയ്‌സ്വാളിനെയും സര്‍ഫറാസ് ഖാനെയും പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി. സര്‍ഫറാസ് മികച്ച രീതിയില്‍ കളിച്ചെന്നും എന്നാല്‍ വിദേശപിച്ചുകളില്‍ കൂടി താരം മികവ് തെളിയിക്കേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു.
 
ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ 4 വര്‍ഷത്തിന് മുകളിലായി മികച്ച പ്രകടനമാണ് സര്‍ഫറാസ് നടത്തുന്നത്. തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിലും മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. അതേസമയം ജയ്‌സ്വാള്‍ ഇന്ത്യയ്ക്കായി എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ മികവുള്ള താരമാണെന്ന് ഗാംഗുലി പറയുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത് ജയ്‌സ്വാളിന്റെ ഇരട്ടസെഞ്ചുറി പ്രകടനമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് സ്റ്റാർ സ്പിന്നറായിട്ടും ചഹലിനെ ആർസിബി ഒഴിവാക്കി?, മറുപടി പറഞ്ഞ് മൈക്ക് ഹെസൻ