Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരത് പുറത്തേക്ക്, മൂന്നാം ടെസ്റ്റിൽ ദ്രുവ് ജുറൽ അരങ്ങേറ്റം നടത്താൻ സാധ്യത

Dhruv Jurel
Dhruv Jurel
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഭരത് ആദ്യ ഇലവനില്‍ നിന്നും പുറത്താകാന്‍ സാധ്യത. ആദ്യ 2 ടെസ്റ്റുകളിലും വളരെ മോശം പ്രകടനമായിരുന്നു ഭരത് നടത്തിയിരുന്നത്. വിക്കറ്റ് കീപ്പിംഗില്‍ മെച്ചപ്പെട്ടെങ്കിലും ബാറ്റ് കൊണ്ട് കാര്യമായി സംഭാവന നല്‍കാന്‍ താരത്തിനായിരുന്നില്ല.
 
ഇന്ത്യയ്ക്കായി ഇതുവരെ 7 ടെസ്റ്റുകളില്‍ നിന്നും 20.09 ശരാശരിയില്‍ ആകെ 221 റണ്‍സാണ് ഭരത് നേടിയത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ താരത്തിനായില്ല. ഈ സീരീസില്‍ ഇതുവരെ 4 ഇന്നിങ്ങ്‌സുകളില്‍ നിന്നും 92 റണ്‍സാണ് താരം നേടിയത്. ഭരതിനെ മൂന്നാം ടെസ്റ്റില്‍ മാറ്റിനിര്‍ത്താനാണ് ഇന്ത്യ നിലവില്‍ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ ആഭ്യന്തര ലീഗിലെ മികച്ച പ്രകടനത്തിന്റെ മികവില്‍ ധ്രുവ് ജുറലാകും ഇന്ത്യയ്ക്കായി കളിക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത, അഡ്രിയാൻ ലൂണ ഉടൻ ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്