സൂപ്പര്‍ ഹീറോയായിട്ടും ‘ഡി കെ’ കടുത്ത നിരാശയില്‍; കാര്‍ത്തിക്കിന്റെ ഈ സ്വപ്‌നം സാധ്യമാക്കാന്‍ ധോണി വിചാരിക്കണം!
സൂപ്പര്‍ ഹീറോയായിട്ടും ‘ഡി കെ’ കടുത്ത നിരാശയില്‍; കാര്‍ത്തിക്കിന്റെ ഈ സ്വപ്‌നം സാധ്യമാക്കാന്‍ ധോണി വിചാരിക്കണം!
Publish Date: Tue, 20 Mar 2018 (20:21 IST)
Updated Date: Tue, 20 Mar 2018 (20:23 IST)
ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തില്‍ എന്നെന്നും സൂക്ഷിക്കാനുള്ള തകര്‍പ്പന്‍ ജയം ടീം ഇന്ത്യക്ക് നേടിക്കൊടുത്ത സൂപ്പര്‍ ഹീറോ ദിനേഷ് കാര്‍ത്തിക്കാണ് ക്രിക്കറ്റ് ലോകത്തെ ചൂടുപിടിച്ച ചര്‍ച്ചാവിഷയം.
കൈവിട്ടുവെന്ന് ഉറപ്പിച്ച മത്സരം ബംഗ്ലാദേശില്‍ നിന്നും തട്ടിപ്പറിച്ചെടുത്ത് രോഹിത് ശര്‍മ്മയ്‌ക്ക് നല്‍കി രാജ്യത്തിന്റെ മുത്തായി തീര്‍ന്നെങ്കിലും കാര്‍ത്തിക് നിരാശനാണ്.
ഐ പി എല്ലില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കാന്‍ കഴിയാത്തതാണ് കാര്‍ത്തിക്കിനെ നിരാശപ്പെടുത്തുന്നത്.
“ചെന്നൈ ടീമില്‍ കളിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. എന്റെ സ്വപ്‌നം കൂടിയാണ് സ്വന്തം നാട്ടുകാര്‍കാര്‍ക്ക് മുമ്പില്‍ കളിക്കുക” - എന്നും കാര്‍ത്തിക്ക് വ്യക്തമാക്കി.
നിദാഹാസ് ട്രോഫിയില്‍ തമിഴ്‌നാടിന്റെ താരമായ വാഷിംഗ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
jibin
Publish Date: Tue, 20 Mar 2018 (20:21 IST)
Updated Date: Tue, 20 Mar 2018 (20:23 IST)