Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഹർഷിത് റാണയും ഇന്ത്യൻ ടീമിൽ വേണമെന്ന് ദിനേഷ് കാർത്തിക്

Harshit Rana flying kiss celebration - IPL 2024 - KKR

അഭിറാം മനോഹർ

, ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (17:18 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ യുവ പേസര്‍ ഹര്‍ഷിത് റാണയെ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയ്ക്കുള്ള ടീമില്‍ എടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേഷ് കാര്‍ത്തിക്. 22 കാരനായ താരത്തെ സ്‌പെഷ്യല്‍ പ്ലെയര്‍ എന്നാണ് കാര്‍ത്തിക് വിശേഷിപ്പിച്ചത്.
 
ഹര്‍ഷിത് റാണയ്ക്ക് പ്രത്യേക കഴിവുകളുണ്ട്. പന്തില്‍ മീകച്ച ബാക്‌സ്പിന്‍ ലഭിക്കുന്നു. ഓസീസില്‍ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ഞാന്‍ കരുതുന്നു. ക്രിക്ബസിലെ ഒരു ടോക് ഷോയില്‍ കാര്‍ത്തിക് പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 13 മത്സരങ്ങളില്‍ 19 വിക്കറ്റുകളുമായി ഹര്‍ഷിത് തിളങ്ങിയിരുന്നു.
 
 ഈ വര്‍ഷമാദ്യം സിംബാബ്വെയ്‌ക്കെതിരായ ടി20,ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിതിനെ ഉള്‍പ്പെടുത്തിയെങ്കിലും ഇന്ത്യന്‍ ജേഴ്‌സിയില്‍ താരം ഇതുവരെയും അരങ്ങേറ്റം നടത്തിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ