Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുത്ത വെല്ലുവിളികളിലൂടെയാണ് അശ്വിൻ കടന്നുവന്നത്: പ്രശംസകളുമായി ദിനേഷ് കാർത്തിക്

കടുത്ത വെല്ലുവിളികളിലൂടെയാണ് അശ്വിൻ കടന്നുവന്നത്: പ്രശംസകളുമായി ദിനേഷ് കാർത്തിക്
, ചൊവ്വ, 8 മാര്‍ച്ച് 2022 (20:01 IST)
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനത്തോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ രവിചന്ദ്ര അശ്വിനെ പ്രശംസിച്ച് വെറ്ററന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. നിലവിലെ ഫോമിൽ അശ്വിൻ അനായാസം അനിൽ കുംബ്ലെയുടെ റെക്കോർഡ് മറികടക്കുമെന്നും ദിനേശ് കാർത്തിക് പറഞ്ഞു.
 
ഒരുപാട് വെല്ലുവിളികളിലുടെ കടന്നുപോയ താരമാണ് അശ്വിൻ. എന്നിട്ടും നോക്കു അയാൾ എവിടെ എത്തിനിൽക്കുന്നുവെന്ന്. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങളിൽ രണ്ടാമതാണ് അശ്വിൻ. എത്രവേഗമാണ് അദ്ദേഹം രണ്ടാമതെ‌ത്തിയതെന്ന് നോക്കു. എല്ലാ ടീമുകൾക്കെതിരെയും അദ്ദേഹത്തിന് വിക്കറ്റുകളുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം പൂര്‍ണനായ ഓള്‍റൗണ്ടറാണ്.'' കാര്‍ത്തിക് പറഞ്ഞു. 
 
അത്യാവശ്യഘട്ടങ്ങളിൽ ബാറ്റ് കൊണ്ടും സംഭാവന നൽകാൻ അശ്വിന് കഴിയും.ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അശ്വിന്‍ എന്നും വെല്ലുവിളിയാണ്. ക്രിക്കറ്റിന് ആവശ്യമായ ശരീരമാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. ഗ്രൗണ്ടില്‍ ഏറ്റവും വേഗമേറിയ താരം അദ്ദേഹമായിരിക്കില്ല. പക്ഷേ നീണ്ട സ്പെല്ലുകൾ കൈകാര്യം ചെയ്യാൻ അശ്വിന് സാധിക്കും കാർത്തിക് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ് പോയാൽ മരണമാസ് വരും! ജേസൺ റോയിക്ക് പകരക്കാരനെ കണ്ടെത്തി ഗുജറാത്ത്