Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണി ഇനി നീലക്കുപ്പായത്തിൽ കളിയ്ക്കില്ല, പകരം ആര് ? ഡീൻ ജോൺസ് പറയുന്നു !

ധോണി ഇനി നീലക്കുപ്പായത്തിൽ കളിയ്ക്കില്ല, പകരം ആര് ? ഡീൻ ജോൺസ് പറയുന്നു  !
, ചൊവ്വ, 18 ഓഗസ്റ്റ് 2020 (13:46 IST)
ഇന്ത്യയുടെ മുൻ ഇതിഹാസ നാാകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ. ധോണിയുടെ മടങ്ങിവരവ് എന്ന ചർച്ചകൾക്ക് വിരമമായി, ധോണിയ്ക്ക് പകരം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ചർച്ചകൾ നേരത്തെ തന്നെ സജീവമായിരുന്നു എങ്കിലും ഇപ്പോൾ അതിന് വേഗത കൈവരിച്ചിരിയ്ക്കുന്നു. ധോണി ഇനി നീലക്കുപ്പായത്തിൽ കളിയ്ക്കില്ല. അതിനാൽ സ്ഥിരമായി ഒരു വികറ്റ് കീപ്പറെ നിലപ്പടയ്ക്ക് ആവശ്യമുണ്ട്. സമ്മർദ്ദങ്ങളെ വകവയ്ക്കതെ വാലറ്റത്തെ കാക്കാൻ ഒരു മികച്ച ഫിനിഷറെയും. വലിയ ടൂർണമെന്റുകൾ വരാനിരിയ്ക്കുന്നു. അതിന് മുൻപ് തന്നെ സുസ്ഥിരമായ ഒരു ടീമിനെ ഒരുക്കേണ്ടതുണ്ട്. 
 
ധോണിയൂടെ പകരക്കാരൻ ആയാരിരിയ്ക്കും എന്നതിൽ അഭിപ്രായപ്രകടനം നടത്തിയിരിയ്ക്കുകയാണ് ഇപ്പോൾ മുൻ ഓസ്ട്രേലിയൻ ഇതിഹാസ താരം ഡീൻ ജോൺസ്. ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ കെഎല്‍ രാഹുലും റിഷഭ് പന്തും കഴിഞ്ഞ ദിവസ നന്നായി ഉറങ്ങിയിരിയ്ക്കും എന്ന് തമാശരൂപേണ ഡീൻ ജോൺസ് ട്വിറ്ററിൽ കുറിച്ചു. കെഎല്‍ രാഹുലിനും റിഷഭ് പന്തിനും മുന്നിലുള്ളത് മികച്ച അവസരമാണെന്ന് ഡീൻ ജോൺസ് പറയുന്നു. കഴിഞ്ഞ ഏകദിനന ലോകകപ്പിന് മുൻപ് തന്നെ ധോണിയ്ക്ക് പകരക്കാരനായി വിലയിരുത്തപ്പെട്ട താരമാണ് ഋഷഭ് പന്ത്. 
 
പന്തിനെ ടീം ഇന്ത്യ ആ സ്ഥാനത്തേയ്ക്ക് നിരന്തരം പരീക്ഷിയ്ക്കുകയും ചെയ്തു. എന്നാൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ പന്തിനായില്ല. കീപ്പിങ്ങിലെ പിഴവുകളും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയും പന്തിന് തിരിച്ചടിയായി. പന്തിന് പരുക്കേറ്റതോടെ ഈ പൊസിഷനിൽ പരീക്ഷിയ്ക്കപ്പെട്ട കെഎൽ രാഹുൽ മികച്ച പ്രകടനം നടത്തി നില ഭദ്രമാക്കുകയും ചെയ്തു. ഇന്ത്യയുടെ അവസാനത്തെ രണ്ടു നിശ്ചിത ഓവര്‍ പരമ്പരകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. കീപ്പിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മികവ് പുലർത്തുന്നു എന്നത് കെഎൽ രാഹുലിന് മുൻതൂക്കം നൽകുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ 2020: രോഹിത്തിനെ കാത്തിരിക്കുന്നത് വമ്പൻ റെ‌ക്കോർഡുകൾ