Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവനായകൻ എന്ന് പറയാനാവില്ല, സഞ്ജു ബുദ്ധിമാനായ നായകൻ: ക്രിസ് മോറിസ്

യുവനായകൻ എന്ന് പറയാനാവില്ല, സഞ്ജു ബുദ്ധിമാനായ നായകൻ: ക്രിസ് മോറിസ്
, ബുധന്‍, 31 മാര്‍ച്ച് 2021 (20:43 IST)
ഐപിഎല്ലിലെ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് ടീം അംഗവും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറുമായ ക്രിസ് മോറിസ്. സഞ്ജു സാംസണെ യുവനായകനായി മാത്രം കാണാനാവില്ലെന്നും മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള കളിക്കാരനാണ് സഞ്ജുവെന്നും മോറിസ് പറഞ്ഞു.
 
അതേസമയം ടീമിലെ പരിയചസമ്പന്നനായ കളിക്കാരനെന്ന നിലയില്‍ സഞ്ജുവിന് ഉപദേശം നല്‍കുന്നതില്‍ തനിക്ക് മടിയില്ലെന്നും മോറിസ് വ്യക്തമാക്കി. സഞ്ജുവുമായി മികച്ച ബന്ധമാണ് എനിക്കുള്ളത്. രാജസ്ഥാനിലായിരുന്നപ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നപ്പോഴും ഞാന്‍ സഞ്ജുവിനൊപ്പം ബാറ്റ് ചെയ്തിട്ടുണ്ട്. നല്ല ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് സഞ്ജു. മോറിസ് പറഞ്ഞു.
 
കൂടാതെ വിക്കറ്റ് കീപ്പര്‍ കൂടിയാകുന്നത് സഞ്ജുവിന് ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ മികവ് കാട്ടാനുള്ള അവസരമാണ്. ഒരു വിക്കറ്റ് കീപ്പര്‍ക്ക് കളിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ രീതീയില്‍ സമീപിക്കാനാവും.അതിനാൽ തന്നെ അവരുടെ തന്ത്രങ്ങളും വ്യത്യസ്‌തമായിരിക്കും മോറിസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിച്ചൽ മാർഷ് ഐപിഎല്ലിൽ നിന്നും പിന്മാറി, പകരക്കാരനായി ഇംഗ്ലണ്ട് സൂപ്പർതാരം