Webdunia - Bharat's app for daily news and videos

Install App

ഇത്ര അഹങ്കാരം പാടില്ലല്ലോ, പാകിസ്ഥാനിൽ ഇന്ത്യ കളിച്ചില്ലെങ്കിൽ ഇന്ത്യയിലെ കളികൾ പാകിസ്ഥാനും ബഹിഷ്കരിക്കണമെന്ന് ഷാഹിദ് അഫ്രീദി

അഭിറാം മനോഹർ
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (12:51 IST)
പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കുന്നില്ലെങ്കില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങള്‍ ബഹിഷ്‌കരിച്ച് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ട് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. കറാച്ചിയില്‍ നടന്ന ഉറുദു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി.
 
പാകിസ്ഥാനില്‍ 2025ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കില്ലെന്നും പകരം ഹൈബ്രിഡ് മോഡലില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. പിസിബിയും ഈ നിലപാട് അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അഫ്രീദിയുടെ പ്രതികരണം. പാകിസ്ഥാന്‍ ക്രിക്കറ്റ് ശക്തവും സ്വയം പര്യാപ്തവുമായിരിക്കണം. ഇന്ത്യയ്ക്ക് പാകിസ്ഥാനില്‍ കളിക്കാനാവില്ലെങ്കില്‍ പാകിസ്ഥാനും ഇന്ത്യയില്‍ പോയി കളിക്കേണ്ടതില്ല. അഫ്രീദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

WCL 2025, India C vs Pakistan C: 'അവസാനം ഞങ്ങളുടെ കൂടെ തന്നെ കളിക്കും, അവരുടെ മുഖം ആലോചിക്കാന്‍ വയ്യ'; ഇന്ത്യയെ പരിഹസിച്ച് അഫ്രീദി

അടുത്ത ലേഖനം
Show comments