Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷഹീൻ അഫ്രീദിക്ക് മുന്നിൽ മുട്ടിടിച്ച് നിൽക്കരുത്, ഇന്ത്യൻ താരങ്ങളോട് ഗൗതം ഗംഭീർ

ഷഹീൻ അഫ്രീദിക്ക് മുന്നിൽ മുട്ടിടിച്ച് നിൽക്കരുത്, ഇന്ത്യൻ താരങ്ങളോട് ഗൗതം ഗംഭീർ
, വെള്ളി, 14 ഒക്‌ടോബര്‍ 2022 (13:49 IST)
ടി20 ലോകകപ്പിൽ പാകിസ്ഥാൻ പേസറായ ഷഹീൻ അഫ്രീദിക്കെതിരെ ഇന്ത്യ ആക്രമിച്ച് കളിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. എങ്ങനെയെങ്കിലും ഷഹീൻ്റെ ഓവർ അതിജീവിക്കുക എന്ന ലക്ഷ്യവുമായി ബാറ്റ് ചെയ്യരുതെന്നാണ് ഗംഭീറിൻ്റെ ഉപദേശം.
 
ബാക്ക്ലിഫ്റ്റിൻ്റെ കാര്യമായാലും ഫൂട്ട്വർക്കിലായാലും അതിജീവിക്കുക എന്ന ലക്ഷ്യവുമായി ഷഹീനെ കളിക്കരുത്. ഷഹീൻ അപകടകാരുയാണെന്ന് അറിയാം. എങ്കിലും ഷഹീനെതിരെ കൂടുതൽ റൺസ് സ്കോർ ചെയ്യാനാണ് ഇന്ത്യ നോക്കേണ്ടത്. ഷോട്ട് കളിക്കുമ്പോൾ ടൈമിങ് ശരിയാണെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. ഗംഭീർ പറഞ്ഞു.
 
കഴിഞ്ഞ ടി20 ലോകകപ്പിൽ ഷഹീൻ അഫ്രീദിയായിരുന്നു ഇന്ത്യൻ മുൻനിരയെ തകർത്തത്. ഷഹീൻ്റെ ന്യൂബോളിൽ പിടിച്ചുനിൽക്കാൻ രാഹുലും രോഹിത്തും പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ മുൻനിര വേഗത്തിൽ തകർന്നടിയുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യകുമാറിനേക്കാൾ സമ്മർദ്ദം റിസ്‌വാനുണ്ട്, സൂര്യയേക്കാൾ മികച്ച കളിക്കാരനും റിസ്‌വാൻ: സൽമാൻ ബട്ട്