Webdunia - Bharat's app for daily news and videos

Install App

ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിയും, ബിസിസിഐയുമായി ചർച്ച നടത്തി

Webdunia
വ്യാഴം, 23 നവം‌ബര്‍ 2023 (20:02 IST)
ലോകകപ്പിന് പിന്നാലെ രാഹുൽ ദ്രാവിഡ് ടീം പരിശീലകസ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തന്നെ തിരികെമടങ്ങാനാണ് ദ്രാവിഡിന്റെ ശ്രമം. ക്രിക്കറ്റ് അക്കാദമിയുടെ നിലവിലെ തലവനായ മുന്‍ ഇന്ത്യന്‍ താരമായ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതിന് പിന്നാലെ ദ്രാവിഡ് ബിസിസിഐ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
 
നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാണ് ലക്ഷ്മണ്‍. യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ പരാജയത്തിന് പിന്നാലെ 2021ലാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനല്‍ മത്സരത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിന്റെ സെമിയിലെത്താനും ടീമിനായിരുന്നു. ഈ വര്‍ഷം ഏഷ്യാകപ്പ് നേടിയതാണ് പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ വലിയ നേട്ടം.
 
അതേസമയം പരിശീലകസ്ഥാനം ഒഴിയുന്നതിനെ പറ്റി ഇതുവരെ ആലോചിട്ടില്ലെന്നാണ് ദ്രാവിഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സമയമാകുമ്പോള്‍ ഇതില്‍ തീരുമാനമെടുക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

എല്ലാം കാണുക

ഏറ്റവും പുതിയത്

അധികാരികളെ പിണക്കിയാൽ പിന്നെ ഇന്ത്യൻ ടീമിൽ ഇടമില്ലേ? ധ്രുവ് ജുറലിനും ജിതേഷിനും പിന്നിലായോ ഇഷാൻ!

ചാമ്പ്യന്മാർക്കിനി രാജകീയ സ്വീകരണം,ദില്ലിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, മുംബൈയിൽ തുറന്ന ബസിൽ വിക്ടറി മാർച്ച്

Hardik Pandya: വെറുക്കപ്പെട്ടവനിൽ നിന്നും പ്രിയപ്പെട്ടവനിലേക്ക്, ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ

സിംബാബ്‌വെ പര്യടനത്തിലും ഇടമില്ല, ഇഷാൻ കിഷനും തിലക് വർമയും എവിടെ?

ഐപിഎല്ലിൽ നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം 7 ആക്കണം, ആവശ്യവുമായി കൂടുതൽ ടീമുകൾ, ഇമ്പാക്ട് പ്ലെയർ തുടർന്നേക്കും

അടുത്ത ലേഖനം
Show comments