Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌മിത്തിനെ കോഹ്‌ലി ചീത്തപ്പറഞ്ഞ് ഓടിച്ചോ ?; കളിയുടെ ഗതി തിരിച്ചുവിട്ട ചൂടന്‍ ഉടക്കിന്റെ വീഡിയോ കാണാം

സ്‌മിത്തിനെ കോഹ്‌ലി ചീത്തപ്പറഞ്ഞ് ഓടിച്ചോ ? - വീഡിയോ കാണാം

Steve Smith
ബംഗലൂരു , ചൊവ്വ, 7 മാര്‍ച്ച് 2017 (18:24 IST)
പൂനെയില്‍ വമ്പന്‍ പരാജയത്തിന് ബംഗ്ലൂരുവില്‍ തിരിച്ചടി നല്‍കി ഇന്ത്യ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തിയെങ്കിലും വിരാട് കോഹ്‌ലിയും ഓസീസ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും തമ്മിലുണ്ടായ ഉരസല്‍ ശ്രദ്ധയാകര്‍ഷിച്ചു.

74/3 എന്ന നിലയില്‍ ഓസീസ് പതറുമ്പോഴാണ് സംഭവം. ഉമേഷ് യാധവ് എറിഞ്ഞ 21മത് ഓവറില്‍ സ്മിത്ത് എല്‍ബിയില്‍ കുടുങ്ങി. അപ്പീല്‍ വിളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുകൂലമായിട്ടാണ് അമ്പയര്‍ വിധിയെഴുതിയത്.

ഔട്ട് വിളിച്ചിട്ടും ക്രീസ് വിട്ടു പോകാന്‍ തയാറാകാതെ സ്‌മിത്ത് ഹാന്‍കോമ്പിനൊപ്പം മൈതാന മധ്യത്ത് നിലയുറപ്പിച്ചു
ഡിആര്‍എസ് വിളിക്കണമോയെന്ന് ഡ്രസിംഗ് റൂമിലേക്ക് നോക്കി സ്മിത്ത് ചോദിക്കുകയായിരുന്നു.

ഇതുകണ്ട് പ്രകോപിതനായ കോഹ്‌ലി സ്‌മിത്തിനോട് ക്രീസ് വിടാന്‍ ആവശ്യപ്പെടുകയും അമ്പയറോട് പരാതി പറയുകയും ചെയ്‌തു. അമ്പയര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഓസീസ് നായകന്‍ ക്രീസ് വീട്ടത്.

ഇന്ത്യന്‍ ക്യാപ്‌റ്റന്റെ പെരുമാറ്റത്തില്‍ അസംതൃപ്‌തി വ്യക്തമാക്കിയ അമ്പയര്‍ അദ്ദേഹത്തെ അരുകില്‍ വിളിച്ച് സംസാരിക്കുകയും താക്കീത് ചെയ്യുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്വിന്‍ എറിഞ്ഞിട്ടു, ഓസ്‌ട്രേലിയ കറങ്ങി വീണു; രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത ജയം