Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഡുമിനിയുടെ സെഞ്ച്വറി മികവില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍

ഓസീസിന് തകർച്ച

ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഡുമിനിയുടെ സെഞ്ച്വറി മികവില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍
, ശനി, 5 നവം‌ബര്‍ 2016 (11:40 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ലീഡ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ദക്ഷിണാഫ്രിക്ക. 122 റണ്‍സുമായി ഡുമിനിയും 84 റണ്‍സുമായി എല്‍ഗറുമാണ് ക്രീസില്‍.

തോളിനു പരുക്കേറ്റ പേസ് ബോളർ ഡെയ്ൽ സ്റ്റെയ്നിന്റെ സേവനം നഷ്ടമായിട്ടും അത്യപൂർവമായ തിരിച്ചടിയിലൂടെയാണ് ദക്ഷിണാഫ്രിക്ക മിടുക്കുകാട്ടിയത്. ഒന്നാം ഇന്നിങ്ങ്സില്‍ വിക്കറ്റു നഷ്ടം കൂടാതെ 158 റൺസ് എന്ന നിലയില്‍ നിന്നാണ് ഓസ്ട്രേലിയ 244 റൺസിനു പുറത്തായത്.  

വാർണർ പുറത്താകുന്നതു വരെയായിരുന്നു ഓസ്ട്രേലിയയുടെ സമ്പൂർണാധിപത്യം. പിന്നീട് 23 റൺസ് എടുക്കുന്നതിനിടെയാണ് അവര്‍ക്ക് നാലു വിക്കറ്റ് നഷ്ടമായത്. ഓപ്പണർ ഷോൺ മാർഷ് 63 റൺസ് നേടിയ മത്സരത്തില്‍ ആഡം വോഗ്സും (27) പീറ്റർ നെവിലും (23) മാത്രമാണ് രണ്ടക്കം കണ്ട ബാറ്റ്സ്മാന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹമ്മറില്‍ വിമാനത്താവളത്തിലേക്ക് പറന്ന ധോണിയെ സ്കൂട്ടിയില്‍ സുന്ദരി പിന്തുടര്‍ന്നു; പിന്നീട് വിമാനത്താവളത്തില്‍ സംഭവിച്ചത് കണ്ട് ഇന്ത്യന്‍ നായകന്‍ പകച്ചുപോയി