Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാട്ടും നൃത്തവുമായി ബ്രാവോ ഇനി ക്രിക്കറ്റിലില്ല; നിരാശയോടെ ആരാധകര്‍ - ഞെട്ടലോടെ വിന്‍ഡീസ്!

പാട്ടും നൃത്തവുമായി ബ്രാവോ ഇനി ക്രിക്കറ്റിലില്ല; നിരാശയോടെ ആരാധകര്‍ - ഞെട്ടലോടെ വിന്‍ഡീസ്!

പാട്ടും നൃത്തവുമായി ബ്രാവോ ഇനി ക്രിക്കറ്റിലില്ല; നിരാശയോടെ ആരാധകര്‍ - ഞെട്ടലോടെ വിന്‍ഡീസ്!
പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ , വ്യാഴം, 25 ഒക്‌ടോബര്‍ 2018 (12:34 IST)
എതിരാളികളുടെ മനസില്‍ പോലും കയറിപ്പറ്റി ആരാധകരുടെ ഇഷ്‌ടതാരമായി തീര്‍ന്ന വെസ്‌റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഡെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ട്വന്റി-20 ലീഗ് മത്സരങ്ങള്‍ തുടരുമെന്ന് 35കാരനായ  ബ്രാവോ അറിയിച്ചു.

പതിനാല് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ്‌ കരിയര്‍ അവസാനിപ്പിക്കുകയാണ്. വരും തലമുറയ്ക്ക് അവസരം കൊടുക്കുന്നതിനുമായി തന്റെ മുന്‍ഗാമികള്‍ ചെയ്തത് പോലെ താനും വഴി മാറിക്കൊടുക്കുകയാണെന്നാണ് വിരമിക്കല്‍ തീരുമാനം അറിച്ചുളള കുറിപ്പില്‍ ബ്രാവോ വ്യക്തമാക്കി.

ബോര്‍ഡുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ദേശീയ ടീമില്‍ ഇനി കളിക്കില്ലെന്ന് വ്യക്തമാക്കിയ ബ്രാവോ ഏറെനാളായി ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 2004-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ബ്രാവോ 2016 സെപ്റ്റംബറിലാണ് അവസാനമായി  വിന്‍ഡീസിനായി കളിച്ചത്.

66 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച ബ്രാവോ 25.36 ശരാശരിയില്‍ 1142 റണ്‍സ് നേടി. 52 വിക്കറ്റും ബ്രാവോ പോക്കറ്റിലാക്കി. 164 ഏകദിനങ്ങളിലും വിന്‍ഡീസിനായി പാഡ് കെട്ടി. 25.36 ശരാശരിയില്‍ 2968 റണ്‍സ് സ്വന്തമാക്കി. രണ്ട് സെഞ്ചുറികളും 199 വിക്കറ്റും വീഴ്ത്തി. 40 ടെസ്റ്റില്‍ നിന്ന് വിന്‍ഡീസിനായി നേടിയത് 2200 റണ്‍സ്. മൂന്ന്  സെഞ്ചുറികളും 86 വിക്കറ്റും സ്വന്തമാക്കാനായി.

2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസ് ട്വന്റി-20 ലോകകപ്പ് നേടുമ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ബ്രാവോ. ഗ്രൌണ്ടിലും പുറത്തും ആഘോഷങ്ങള്‍ക്ക് പ്രത്യേക സ്ഥാനം നല്‍കിയിരുന്ന താരമായിരുന്നു അദ്ദേഹം. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പോലും പാട്ടും ഡാന്‍‌സുമായി സഹതാരങ്ങളെ കൈയിലെടുക്കാന്‍ ബ്രാവോയ്‌ക്ക് എന്നും സാധിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്ക് ‘ടൈ’ കെട്ടി വെസ്റ്റിന്‍ഡീസ്, രണ്ടാം ഏകദിനം സമനില!