Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്ക് മുന്നില്‍ ഇംഗ്ലണ്ട് പതറുന്നു

Edgbaston Test Second Day Score board ഇന്ത്യക്ക് മുന്നില്‍ ഇംഗ്ലണ്ട് പതറുന്നു
, ശനി, 2 ജൂലൈ 2022 (19:30 IST)
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ ഇംഗ്ലണ്ട് പതറുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 416 പിന്തുടരുന്ന ഇംഗ്ലണ്ടിന് 31 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അലക്‌സ് ലീസ് (ആറ്), സാക്ക് ക്രാവ്‌ലി (ഒന്‍പത്) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോ റൂട്ടും ഒലി പോപ്പുമാണ് ക്രീസില്‍. ജസ്പ്രീത് ബുംറയ്ക്കാണ് രണ്ട് വിക്കറ്റുകളും. 385 റണ്‍സ് അകലെയാണ് ഇംഗ്ലണ്ട് ഇപ്പോഴും. നേരത്തെ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ 416 റണ്‍സ് നേടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്തൊരു പഹയന്‍'; ബ്രോഡിനെ പഞ്ഞിക്കിട്ട് ബുംറ, ഒരോവറില്‍ വഴങ്ങിയത് 35 റണ്‍സ് !