Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാന് മുന്നില്‍ നാണംകെട്ട് ഇന്ത്യ; എമര്‍ജിങ് ടീം ഏഷ്യാ കപ്പ് ഫൈനലില്‍ 128 റണ്‍സിന്റെ തോല്‍വി

പാക്കിസ്ഥാന് മുന്നില്‍ നാണംകെട്ട് ഇന്ത്യ; എമര്‍ജിങ് ടീം ഏഷ്യാ കപ്പ് ഫൈനലില്‍ 128 റണ്‍സിന്റെ തോല്‍വി
, തിങ്കള്‍, 24 ജൂലൈ 2023 (09:11 IST)
എസിസി മെന്‍സ് എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 128 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ കീഴടക്കി കിരീടം ചൂടിയത്. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ എ ടീം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 40 ഓവറില്‍ 224 ന് ഓള്‍ഔട്ടായി. 
 
ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ (28 പന്തില്‍ 29), അഭിഷേക് ശര്‍മ (51 പന്തില്‍ 61) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 8.3 ഓവറില്‍ 64 റണ്‍സ് ആയപ്പോഴാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. പിന്നീട് ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. നായകന്‍ യാഷ് ധൂല്‍ (41 പന്തില്‍ 39) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 
 
നേരത്തെ തയബ് താഹിറിന്റെ സെഞ്ചുറി കരുത്തിലാണ് പാക്കിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്. താഹില്‍ 71 പന്തില്‍ 12 ഫോറും നാല് സിക്‌സും സഹിതം 108 റണ്‍സ് നേടി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs West Indies 2nd Test Score card: റിസ്‌ക്ക് എടുത്തത് എട്ടിന്റെ പണിയാകുമോ? വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 289 റണ്‍സ്