Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഷസില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റില്‍ ഓസീസിനെതിരെ 3 വിക്കറ്റിന്റെ വിജയം

ആഷസില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റില്‍ ഓസീസിനെതിരെ 3 വിക്കറ്റിന്റെ വിജയം
, ഞായര്‍, 9 ജൂലൈ 2023 (21:13 IST)
ആവേശകരമായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ 3 വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ടിന്റെ വമ്പന്‍ തിരിച്ചുവരവ്. ഒരു ദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 251 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് മറിക്കടക്കേണ്ടിയിരുന്നത്. രണ്ടാം ഇന്നിങ്ങ്‌സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ഇത് മറികടന്നു.
 
വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തി. ആദ്യ രണ്ട് ടെസ്റ്റുകളിലും ഓസ്‌ട്രേലിയ വിജയിച്ചതോടെ മൂന്നാം ടെസ്റ്റില്‍ വിജയം നേടുക എന്നത് ഇംഗ്ലണ്ടിന് അനിവാര്യമായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം തന്നെ വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ ഹാരീ ബ്രൂക്ക് 93 പന്തുകളില്‍ നിന്നും നേടിയ 75 റണ്‍സാണ് ഇംഗ്ലണ്ടിനെ തുണച്ചത്. എട്ടാം വിക്കറ്റില്‍ ക്രിസ് വോക്‌സും(32) മാര്‍ക്ക് വുഡും(16) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാബ് ഫോറെന്ന വിശേഷണം ഇനി വേണ്ട, ടെസ്റ്റില്‍ കോലി തന്റെ പഴയകാലത്തിന്റെ നിഴല്‍ മാത്രമെന്ന് ആകാശ് ചോപ്ര