Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുമ്ര മഗ്രാത്തിനെ പോലെ, പ്രശംസ കൊണ്ട് മൂടി മുൻ ഇംഗ്ലണ്ട് പേസർ

Jasprit Bumrah

അഭിറാം മനോഹർ

, ബുധന്‍, 18 ജൂണ്‍ 2025 (15:45 IST)
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് താരവും ഇതിഹാസ പേസറുമായ സ്റ്റുവര്‍ട്ട് ബ്രോഡ്. ബുമ്രയുടെ ബൗളിംഗ് ആക്ഷനും ബാറ്റര്‍മാരെ കബളിപ്പിക്കാനുള്ള മിടുക്കും ബാറ്റര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണെന്ന് താരം പറഞ്ഞു.
 
 ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയില്‍ ശ്രദ്ധേയതാരം ബുമ്രയാണ്. ലോക ക്രിക്കറ്റില്‍ മികച്ച ബൗളിംഗ് കാഴ്ചവെയ്ക്കുന്ന ബുമ്ര ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെ പോലെയാണെന്നും ബ്രോഡ് പറഞ്ഞു.ബുമ്ര പന്തെറിയുമ്പോള്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയിലാണ് ഓടുന്നത്. എന്നാല്‍ പന്തെറിയുമ്പൊള്‍ വേഗത 90 മൈല്‍ ആയിരിക്കും.ഞാന്‍ ഷോയ്ബ് അക്തറെ നേരിട്ടുണ്ട്. അദ്ദേഹം മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ ഓടുകയും അതേ വേഗതയില്‍ പന്തെറിയുകയുമാണ് ചെയ്യുന്നത്. ഇംഗ്ലണ്ട് ബാറ്റര്‍ ജോസ് ബട്ട്ലറിനൊപ്പമുള്ള ഫോര്‍ ദി ലവ് ഓഫ് ക്രിക്കറ്റ് പോഡ്കാറ്റില്‍ ബ്രോഡ് പറഞ്ഞു. പരിക്കേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും ബുമ്ര കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Digvesh Rathi: 'ഒരു ലോഡ് നോട്ട്ബുക്ക് വേണ്ടിവരുമല്ലോ'; തുടര്‍ച്ചയായി അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റെടുത്ത് ദിഗ്വേഷ് രതി (വീഡിയോ)