ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ടീം എന്ന റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന്
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ടീം എന്ന ശ്രീലങ്കയുടെ റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തം.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ടീം എന്ന ശ്രീലങ്കയുടെ റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തം. പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. 2006ല്‍ നെതര്‍ലണ്ടിനെതിരെ ശ്രീലങ്ക കുറിച്ച 443 എന്ന റെക്കോര്‍ഡ് നേട്ടമാണ് പഴങ്കതയായത്.
അലക്‌സ് ഹെയ്ല്‍സിന്റെ സെഞ്ച്വറിയുടെയും ജോസ് ബട്ട്‌ലറിന്റെയും ജോറൂട്ടിന്റെയും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെയും അര്‍ധസെഞ്ച്വറികളുടെയും മികവിലാണ് നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ ഇംഗ്ലണ്ട് അടിച്ചെടുത്തത്.