ഇംഗ്ലണ്ടിനെതിരായ രണ്ടാം പരിശീലന മത്സരം ഇന്ന്; അജിങ്ക്യ രഹാനെ നായകന്‍
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം പരിശീലന മത്സരം ഇന്ന് നടക്കും.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം പരിശീലന മത്സരം ഇന്ന് നടക്കും. അജിങ്ക്യ രഹാനെയാണ് ഇന്ത്യ എ ടീമിനെ നയിക്കുക. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന്റെ ക്ഷീണം മാറ്റാനായിരിക്കും ഇന്ത്യ എ ടീം ശ്രമിക്കുക. ഇഷന്‍ കിഷന്‍, ഋഷഭ് പന്ത് എന്നിവര്‍ക്കും ടീമില്‍ അവസരം ലഭിച്ചേക്കും.
നായകനായി അവസാന മത്സരത്തിനിറങ്ങിയെ മഹേന്ദ്ര സിംഗ് ധോണിക്ക് ആദ്യമത്സരത്തില്‍ തന്റെ ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ആ മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് എന്ന വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറി കടക്കുകയായിരുന്നു.