Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ind vs Eng: ഇന്ത്യയെ തോൽപ്പിക്കാൻ ഇംഗ്ലണ്ട് ഏതറ്റം വരെയും പോകും, രണ്ടാം ടെസ്റ്റിൽ വേണമെങ്കിൽ 4 സ്പിന്നർമാരുണ്ടാകുമെന്ന് മക്കല്ലം

Ben Stokes and Brendan Mccullam

അഭിറാം മനോഹർ

, ബുധന്‍, 31 ജനുവരി 2024 (18:23 IST)
ഇന്ത്യക്കെതിരെ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വേണ്ടിവന്നാൽ നാല് സ്പിന്നർമാരെ കളിപ്പിക്കാനും ഇംഗ്ലണ്ട് തയ്യാറാണെന്ന് പരിശീലകൻ ബ്രണ്ടൻ മക്കല്ലം. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ 3 സ്പിന്നർമാരെയും ഒരേയൊരു പേസറെയുമായിരുന്നു ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഈ തന്ത്രം വിജയിച്ചതോടെയാണ് രണ്ടാം ടെസ്റ്റിലും സ്പിന്നർമാരെ ഇംഗ്ലണ്ട് കളിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
 
ഹൈദരാബാദിൽ പ്ലേയിംഗ് ഇലവനിൽ കളിച്ച മാർക്ക് വുഡിന് പകരം രണ്ടാം ടെസ്റ്റിൽ ടീമിനൊപ്പം ചേർന്ന ഷോയ്ബ് ബഷീറിനെ കൂടി ബൗളിംഗ് നിരയിൽ ഉൾപ്പെടുത്താനാണ് ഇംഗ്ലണ്ട് ആലോചിക്കുന്നത്.  ജാക്ക് ലീച്ച്,ടോം ഹാര്‍ട്‌ലി,റെഹാന്‍ അഹമ്മദ്,ഷോയ് ബഷീര്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയാകും അങ്ങനെയെങ്കില്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുക. ഹാംസ്ട്രിംഗ് പരിക്ക് അലട്ടുന്ന ജാക്ക് ലീച്ചിന് ഫിറ്റ്‌നസ് തെളിയിച്ചെങ്കില്‍ മാത്രമെ രണ്ടാം ടെസ്റ്റില്‍ കളിക്കാനാകു.
 
ആദ്യ ടെസ്റ്റില്‍ ടീമിലെ ഏക പേസറായിരുന്ന മാര്‍ക്ക് വുഡ് 25 ഓവറുകള്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്നും യാതൊരു ആനൂകൂല്യവും ലഭ്യമാകില്ലെന്നുറപ്പിച്ച സാഹചര്യമായതിനാലാണ് നാല് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ഇംഗ്ലണ്ട് ആലോചിക്കുന്നത്. അതേസമയം ഇന്ത്യയും സമാനമായ മാറ്റങ്ങള്‍ ടീമില്‍ വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ആദ്യ ടെസ്റ്റില്‍ തിളങ്ങാതെ പോയ മുഹമ്മദ് സിറാജിനാകും ടീമില്‍ നിന്നും സ്ഥാനം നഷ്ടമാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ravindra Jadeja: രവീന്ദ്ര ജഡേജയുടെ പരിക്ക് സാരമുള്ളത്, ടെസ്റ്റ് പരമ്പര പൂർണ്ണമായും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്