Webdunia - Bharat's app for daily news and videos

Install App

വിളി വന്നാൽ ഏകദിനത്തിൽ മടങ്ങിയെത്തും, അപ്രതീക്ഷിത പ്രഖ്യാപനം നടത്തി സൂപ്പർ താരം

അഭിറാം മനോഹർ
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (18:34 IST)
ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റനായ ബെന്‍ സ്റ്റോക്‌സ് ഏകദിന ടീമിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നു. 2022ല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ താരമാണ് പുതിയ പരിശീലകനായ ബ്രണ്ടന്‍ മക്കല്ലം വിളിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന്റെ ഏകദിന ടീമില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചത്.
 
 ഇംഗ്ലണ്ട് ഏകദിന ടീം ഇപ്പോള്‍ പുതിയ പാതയിലാണ്. കഴിവുള്ള ഒരുപിടി യുവതാരങ്ങള്‍ ടീമിലുണ്ട്. ഇംഗ്ലണ്ടിന്റെ ഈ മാറിയ ടീമിനൊപ്പം ചേരാനായാല്‍ അതൊരു ഭാഗ്യമായിരിക്കും. 2022ല്‍ ക്രിക്കറ്റിലെ 3 ഫോര്‍മാറ്റും ഒരുപോലെ കളിക്കാനാകില്ലെന്ന തീരുമാനത്തിലാണ് സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. കഴിഞ്ഞ ഏകദിന ലോകകപ്പിന് മുന്‍പായി ഇംഗ്ലണ്ട് ടീം തിരിച്ചുവിളിച്ചെങ്കിലും ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം ദയനീയമായിരുന്നു.
 
 വെസ്റ്റിന്‍ഡീസിനെതിരെ ഒക്ടോബര്‍ 31 മുതലാണ് ഇംഗ്ലണ്ടിന്റെ അടുത്ത ഏകദിന പരമ്പര ആരംഭിക്കുന്നത്. പിന്നീട് അടുത്ത വര്‍ഷം ആദ്യം ഇന്ത്യക്കെതിരെയും ഇംഗ്ലണ്ടിന് മത്സരങ്ങളുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമിട്ട് സ്റ്റോക്‌സിനെ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

അപ്രതീക്ഷിതം!, ടി20 ക്രിക്കറ്റിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് സൂപ്പർ താരം

കോലി യുഗം അവസാനിച്ചോ ?, നെറ്റ് പ്രാക്ടീസിൽ ബുമ്രയ്ക്ക് മുന്നിൽ മുട്ടിടിക്കുന്നു, 15 പന്തിൽ പുറത്തായത് 4 തവണ

IPL Auction 2025: ഇത്തവണ ആർടിഎം ഇല്ല, ഐപിഎൽ ലേലത്തിന് മുൻപ് നിലനിർത്താനാവുക 5 താരങ്ങളെ: ബിസിസിഐ തീരുമാനം ഇന്ന്

"പൊട്ടൻ നീയല്ല, ഞാനാണ്" 2019ലെ ഐപിഎല്ലിനിടെ ദീപക് ചാഹറിനോട് ദേഷ്യപ്പെട്ട് ധോനി, സംഭവം പറഞ്ഞ് മോഹിത് ശർമ

ആദ്യ ടെസ്റ്റിലെ മോശം പ്രകടനം തിരിച്ചടിയായി, റാങ്കിംഗിൽ കോലിയ്ക്കും രോഹിത്തിനും അടിതെറ്റി

അടുത്ത ലേഖനം
Show comments