കോഹ്‌ലി പഴയ ആളല്ല, സൂക്ഷിക്കണം!
സൂക്ഷിക്കേണ്ടത് കോഹ്‌ലിയെ?!
ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. 2014 ല്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് കണക്ക് തീർക്കാൻ കാലം ഒരുക്കിനൽകിയ അവസരമാണിതെന്നാണ് ആരാധകർ പറയുന്നത്.
കഴിഞ്ഞ തവണത്തെ കളിയുടെ കണക്കു തീര്‍ക്കാന്‍ വേണ്ടിയാകും ഇന്ത്യ കളത്തിലിറങ്ങുകയെന്നത് വാസ്തവം. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടാകട്ടെ അഞ്ചാമതും. ഇംഗ്ലണ്ടിലെ പരമ്പര ജയം ഇന്ത്യയ്ക്ക് അഭിമാന പ്രശ്‌നം കൂടിയാണ്.
ഇന്ത്യ ഇംഗ്ലണ്ട് പോര് എന്നതിനേക്കാള്‍ കോഹ്‌ലി-ആന്‍ഡേഴ്‌സന്‍ പോരാട്ടത്തേയാണ് ഏവരും ഉറ്റ് നോക്കുന്നത്.
ഇന്ത്യയുടെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
2014ല്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയ കോഹ്‌ലിയല്ല ഇപ്പോഴത്തെ കോഹ്‌ലി എന്നാണ് അസ്ഹ്‌റുദ്ദീന് പറയുന്നത്‍. അന്നത്തെ കോഹ്‌ലിയില്‍ നിന്ന് ഇന്നത്തെ നിലയിലേക്ക് കോഹ്‌ലി ഒരുപാട് പുരോഗമിച്ചിട്ടുണ്ടെന്നും 2014ൽ തല കുമ്പിട്ടിറങ്ങിയ കോഹ്‌ലി ഇത്തണ തല ഉയർത്തിപ്പിടിച്ചായിരിക്കും ഇംഗ്ലണ്ടിൽ നിന്നിറങ്ങുകയെന്ന് അദ്ദേഹം പറയുന്നു.
കോലിയുടെ കീഴില്‍ മികച്ച പ്രകടനമാണ് സമീപ കാലങ്ങളില്‍ ഇന്ത്യ ടെസ്റ്റില്‍ കാഴ്ചവച്ചത്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് കോലി നയിക്കുന്ന ഇന്ത്യ. ഇക്കാര്യം അസറുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു.