Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

Aryan Bangar

അഭിറാം മനോഹർ

, തിങ്കള്‍, 11 നവം‌ബര്‍ 2024 (15:30 IST)
Aryan Bangar
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സഞ്ജയ് ബംഗാറിന്റെ മകനായ ആര്യന്‍ ബംഗാറാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. അനായ ബംഗാര്‍ എന്ന പേരാണ് പുതിയതായി സ്വീകരിച്ചത്. പുതിയ രൂപമാറ്റത്തിലേക്കുള്ള കഥ ആര്യന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
 
കരുത്ത് അല്പം കുറഞ്ഞെങ്കിലും സന്തോഷം വര്‍ധിച്ചു. ശരീരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണെന്നും ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടന്നും അനായ എന്ന പേര് സ്വീകരിച്ച ആര്യന്‍ ബംഗാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 23കാരനായ ആര്യന്‍ ഹോര്‍മോണ്‍ റീപ്ലേയ്‌സ്‌മെന്റ് തെറാപ്പിക്കും വിധേയനായി. നേരത്തെ പ്രാദേശിക ക്ലബായ ഇസ്ലാം ജിംഖാനയ്ക്കായി ആര്യന്‍ കളിച്ചിരുന്നു. ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം തുടരുമെന്നും ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ക്രിക്കറ്റില്‍ തുടരാന്‍ അനുകൂലസാഹചര്യമില്ലാത്തതിനാല്‍ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും ആര്യന്‍ വെളിപ്പെടുത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anaya Bangar (@anayabangar)

 ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലുമാണ് സഞ്ജയ് ബംഗാര്‍ കളിച്ചിട്ടുള്ളത്. പിതാവ് തനിക്കെന്നും പ്രചോദനമാണെന്നും ആര്യന്റെ കുറിപ്പിലുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ