Webdunia - Bharat's app for daily news and videos

Install App

രോഹിത് ശര്‍മയെ ഓപ്പണറാക്കരുത്, ആഞ്ഞടിച്ച് മുന്‍ താരം !

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (17:26 IST)
രോഹിത് ശര്‍മയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ഓപ്പണറാക്കരുതെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നയന്‍ മോംഗിയ. രോഹിത്തിനെ ഓപ്പണറാക്കിയുള്ള പരീക്ഷണം വിജയിക്കാന്‍ സാധ്യത കുറവാണെന്നാണ് മോംഗിയ പറയുന്നത്.

ഏകദിനത്തിലും ട്വന്‍റി 20യിലും ഇന്ത്യയുടെ സ്ഥിരം ഓപ്പണറാണ് രോഹിത് ശര്‍മയെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മനോഭാവമാണ് ഒരു ഓപ്പണര്‍ക്ക് ഉണ്ടായിരിക്കേണ്ടതെന്ന് നയന്‍ മോംഗിയ പറയുന്നു. ടെസ്റ്റിന്‍റെ രീതികള്‍ക്ക് അനുസരിച്ച് തന്‍റെ സ്വാഭാവിക ശൈലി മാറ്റാന്‍ രോഹിത് ശര്‍മ ശ്രമിക്കുന്നത് നല്ലതല്ല. തന്‍റെ സ്ഥിരം ശൈലിയോട് നീതിപുലര്‍ത്താനാണ് രോഹിത് ശ്രമിക്കേണ്ടത്. ശൈലി മാറ്റാന്‍ രോഹിത് ശ്രമിച്ചാല്‍ അത് പരിമിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹത്തെ ദോഷമായി ബാധിക്കും - നയന്‍ മോംഗിയ പറയുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുലിന് പകരം രോഹിത് ശര്‍മ ഓപ്പണറായി ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന് സെലക്‍ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ പ്രഖ്യാപനത്തിന് വലിയ കൈയടിയാണ് ഹിറ്റ്മാന്‍റെ ആരാധകര്‍ നല്‍കിയത്. വി വി എസ് ലക്ഷ്മണ്‍, സൌരവ് ഗാംഗുലി തുടങ്ങിയ മുന്‍ താരങ്ങള്‍ രോഹിത് ശര്‍മയെ ടെസ്റ്റില്‍ ഓപ്പണറാക്കുന്നതിനെ അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ അതിനിടെയാണ് വ്യത്യസ്ത അഭിപ്രായവുമായി നയന്‍ മോംഗിയ രംഗത്തെത്തിയിരിക്കുന്നത്.

ടെസ്റ്റില്‍ ഓപ്പണറായി രോഹിത് ശര്‍മ തിളങ്ങില്ലെന്ന മോംഗിയയുടെ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? അഭിപ്രായങ്ങള്‍ കമന്‍റ് ബോക്സില്‍ രേഖപ്പെടുത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഇത് ഞങ്ങളുടെ മണ്ണാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യക്കെതിരായ പോരാട്ടത്തിനു മുന്‍പ് യുഎഇ നായകന്‍

വേദിയിൽ വെച്ച് ഇന്ത്യൻ നായകന് കൈ കൊടുക്കാതെ മടങ്ങി പാക് നായകൻ, കൈ നൽകിയത് പുറത്തേക്ക് പോയ ശേഷം

World Cup Qualifiers: ആദ്യം അര്‍ജന്റീന തോറ്റു, ട്രോളുമായി എത്തുമ്പോഴേക്കും ബ്രസീലിനും തോല്‍വി !

India vs UAE, Asia Cup 2025: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്; സഞ്ജു കളിക്കാന്‍ സാധ്യതയില്ല

Afghanistan vs Hong Kong: ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാനു ജയം

അടുത്ത ലേഖനം
Show comments