Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘രോഹിത് തിളങ്ങിയാല്‍ ഏത് ടോട്ടലും മറികടക്കും, എതിരാളികള്‍ ഭയക്കും’; ഹിറ്റ്‌മാന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്‌ത് ബംഗാര്‍

‘രോഹിത് തിളങ്ങിയാല്‍ ഏത് ടോട്ടലും മറികടക്കും, എതിരാളികള്‍ ഭയക്കും’; ഹിറ്റ്‌മാന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്‌ത് ബംഗാര്‍
ന്യൂഡൽഹി , ശനി, 14 സെപ്‌റ്റംബര്‍ 2019 (16:42 IST)
നീണ്ട ഇടവേളയ്‌ക്ക് ശേഷം ടെസ്‌റ്റിലേക്കുള്ള രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ് കാണാന്‍ പോകുന്ന പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ളത്. യുവതാരം കെ എല്‍ രാഹുലിന്റെ മോശം ഫോമാണ് ഹിറ്റ്‌മാന് അനുകൂലമായത്. രാഹുലിന് പകരം  ശുഭ്മാന്‍ ഗില്‍ സ്‌ക്വാഡില്‍ എത്തിയെങ്കിലും രോഹിത്താകും ഓപ്പണറാകുക.

രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്‌ത് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗാര്‍.

പരിമിത ഓവര്‍ ക്രിക്കറ്റിലെ പോലെ ടെസ്‌റ്റിലും രോഹിത് തിളങ്ങിയാല്‍ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യങ്ങൾ പോലും അനായാസമായി പിന്തുടരാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

രോഹിത്തിന്റെ ബാറ്റിംഗ് ശൈലി വിജയം കണ്ടാല്‍ ടെസ്‌റ്റിലും ഇന്ത്യക്ക് ഉപകാരമാകും. മുന്‍ കാലങ്ങളില്‍ നമ്മള്‍ക്ക് സാധിക്കാതെ പോയ പല വിജയങ്ങളും എത്തിപ്പിടിക്കാനും പിന്തുടരാനും ഹിറ്റ്‌മാന്റെ ബാറ്റിംഗ് സഹായകമാണെന്നും ബംഗാര്‍ പറഞ്ഞു. കേപ്ടൗൺ, എജ്ബാസ്റ്റൺ ടെസ്റ്റുകൾ ഇതിന് ഉദ്ദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

“പരിമിത ഓവര്‍ ക്രിക്കറ്റിലെ ഫോം ടെസ്‌റ്റിലും തുടരാന്‍ രോഹിത്തിന് കഴിയുന്നുണ്ടോ എന്നത് പ്രധാനമാണ്. അതിന് കഴിഞ്ഞാല്‍ അദ്ദേഹം എതിരാളികളുടെ പേടിസ്വപ്‌നമാകും. മധ്യനിര സന്തുലിതമായതിനാല്‍ ഓപ്പണറുടെ റോളില്‍ മാത്രമേ അദ്ദേഹത്തെ പരിഗണിക്കാന്‍ കഴിയൂ. ആ സ്ഥാനത്ത് തന്റെ സ്വതസിദ്ധമായ ശൈലി കാത്തുസൂക്ഷിക്കാൻ രോഹിത്തിനു കഴിയുക എന്നതാണ് നിര്‍ണായകം”

കാഠ്യന്യമേറിയ പന്തുകള്‍ നേരിടാന്‍ ടെസ്‌റ്റ് മത്സരങ്ങളിലൂടെ രോഹിത്തിനാകും. ഓപ്പണറായി എത്തുമ്പോള്‍ ബാറ്റിംഗിലെ തന്റെ ഊഴത്തിനായി കാത്തുനില്‍ക്കാതെ ഫീല്‍ഡിലെ ഗ്യാപ്പുകള്‍ മുതലെടുത്ത് റണ്‍ കണ്ടെത്താനും സാധിക്കും. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയില്‍ രോഹിത്തിന് ഇക്കാര്യങ്ങളെല്ലാം സാധിക്കാന്‍ കഴിയട്ടെ എന്നും ബംഗാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരം; സാധ്യത ടീം ഇങ്ങനെ - പന്തിന് നിര്‍ണായകം