Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

ഇന്ത്യൻ കോച്ചായാൽ ബു‌മ്രയെ ഒഴിവാക്കി പ്രവീൺകുമാറിനെ വരെ കളിപ്പിക്കും, പഞ്ചാബിന്റെ തോൽവിക്ക് പിന്നാലെ കുംബ്ലെയ്ക്കെതിരെ രൂക്ഷവിമർശനം

കുബ്ലെ
, ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (19:21 IST)
രാജസ്ഥാനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ടീം കോച്ച് അനിൽ കുംബ്ലെയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്‌ത് ആരാധകർ. കഴിഞ്ഞ സീസണിൽ പഞ്ചാബിനായി മികച്ച പ്രകടനം കാഴ്‌ച്ചവെച്ച രവി ബിഷ്‌ണോയിയേയും ടീമിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്‌ലിനെയും ഇറക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.
 
കഴിഞ്ഞ സീസണിൽ 14 കളികളിൽ നിന്ന് ബിഷ്‌ണോയ് 12 വിക്കറ്റുകൾ വീഴ്‌ത്തിയ ബിഷ്‌ണോയ് ഈ സീസണിലെ ആദ്യപകുതിയിലെ നാലു മത്സരങ്ങളിൽ നിന്നും 4 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. രവി ശാസ്‌ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുന്നതോടെ പുതിയ കോച്ചിനെ ഇന്ത്യയ്ക്ക് നിയമിക്കേണ്ടതായി വരും. ഇതിൽ ആദ്യപേരുകാരിൽ ഒരാൾ അനിൽ കുംബ്ലെയാണ്. 
 
ഇത്തരത്തിലാണ് കാര്യങ്ങളെങ്കിൽ കുംബ്ലെ ദേശീയ ടീം കോച്ചായാൽ ബു‌മ്രയ്ക്ക് പകരം പ്രവീൺ കുമാറിനെ ടീമിൽ കളിപ്പിക്കാൻ പോലും സാധ്യതയുണ്ടെന്നാണ് ആരാധകരിൽ പലരും പരിഹസിക്കുന്നത്. അനിൽ കുംബ്ലെയ്ക്ക് പുറമെ വിവിഎസ് ലക്ഷ്‌മണിനെയും കോച്ച് സ്ഥാനത്തേക്ക് ഇന്ത്യ പരിഗണിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്‌ഗാനിസ്ഥാനെ ടി20 ലോകകപ്പിൽ നിന്നും പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്