Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സച്ചിനെ കണ്ട് പഠിക്ക്'- ധോണിയോട് ആരാധകർ

'സച്ചിനെ കണ്ട് പഠിക്ക്'- ധോണിയോട് ആരാധകർ

അനു മുരളി

, ശനി, 11 ഏപ്രില്‍ 2020 (14:46 IST)
കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിരവധി ക്രിക്കറ്റ് താരങ്ങൾ സഹായവുമായി എത്തിയിരുന്നു. മുംബൈയിലെ കൊവിഡ് രോഗബാധിതർക്ക് സഹായവുമായി ഇന്ത്യൻ ബാറ്റിങ്ങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സംഭാവന ചെയ്‌തതിന് പുറമേ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡ് 19 വൈറസ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകൾക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷൻ എത്തിക്കാനുള്ള പദ്ധതിയിലാണ് സച്ചിൻ ഇപ്പോൾ പങ്കാളിയായിരിക്കുന്നത്.
 
കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഭക്ഷണം പോലും കിട്ടാതെ അലയുന്ന പാവപ്പെട്ടവരെ സഹായിക്കുന്ന അപ്‌നാലയ എന്ന സന്നദ്ധ സംഘടനയാണ് സച്ചിന്റെ സഹായത്തെ പറ്റി വ്യക്തമാക്കിയത്. അതെസമയം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഒരു ലക്ഷം രൂപ സംഭാവന ചെയ്തത് ഏറെ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.
 
കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള ധോണിയിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചതെന്ന് ആരാധകർ പോലും പറഞ്ഞു. കൊവിഡ് എന്ന മഹാമാരിയെ തുരത്താൻ ധോണിയെ പോലൊരാൾ നൽകിയ തുക തീരെ ചെറുതായി പോയെന്നും ഇതിലും നല്ലത് നൽകാതിരിക്കുന്നത് ആണെന്നും വിമർശകർ പറയുന്നു. എന്നാൽ ധോണിയുടെ സംഭാവനയെ ചെറുതായി കാണാത്തവരും ഉണ്ട്. ഒരു ലക്ഷമെങ്കിൽ ഒരു ലക്ഷം അതിനെ വിലകുറച്ച് കാണരുതെന്നും അയാളുടെ അധ്വാനമാണ് അതെന്നും പറയുന്നവർ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തിനെ പഴിക്കേണ്ട, ധോണിയും പണ്ട് അങ്ങനെയായിരുന്നു, വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം