Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിലെ ബെസ്റ്റ് ഫിനിഷർ എന്നിട്ടും റിങ്കു സിംഗിന് ടി20 ടീമിൽ ഇടമില്ല: സെലക്ടർമാർക്കെതിരെ രൂക്ഷവിമർശനം

ഐപിഎല്ലിലെ ബെസ്റ്റ് ഫിനിഷർ എന്നിട്ടും റിങ്കു സിംഗിന് ടി20 ടീമിൽ ഇടമില്ല: സെലക്ടർമാർക്കെതിരെ രൂക്ഷവിമർശനം
, വ്യാഴം, 6 ജൂലൈ 2023 (13:11 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ റിങ്കു സിംഗിനെ തഴഞ്ഞതില്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ ടീമിന്റെ ഭാവി ഫിനിഷറെന്ന വിശേഷണം സ്വന്തമാക്കിയിട്ടും വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ റിങ്കു സിംഗിന് സ്ഥാനം ലഭിക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
 
ഐപിഎല്ലില്‍ മികച്ച പ്രകടനനടത്തിയ സായ് സുദര്‍ശന്‍, ധ്രുവ് ജുറല്‍ എന്നിവര്‍ക്കൊപ്പം റിയാന്‍ പരാഗിന് പോലും ഇന്ത്യന്‍ എ ടീമില്‍ അവസരം നല്‍കിയപ്പോള്‍ സെലക്ടര്‍മാര്‍ റിങ്കുവിനെ പരിഗണിച്ചില്ല. ഇതോടെ റിങ്കു സിംഗ് സീനിയര്‍ ടീമില്‍ ഇടം പിടിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാഇരുന്നു. എന്നാല്‍ ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ ഇടം നേടുമെന്ന് കരുതിയ ജിതേഷ് ശര്‍മയ്ക്കും റിങ്കു സിംഗിനും ടീമില്‍ അവസരം ലഭിച്ചില്ല. മലയാളി താരം സഞ്ജു സാംസണിന് വീണ്ടും അവസരം ലഭിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം നടത്തിയ തിലക് വര്‍മയും ടി20 ടീമില്‍ ഇടം നേടി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിക്കുക, നിന്റെ സമയം വരും: ടീമില്‍ തിരെഞ്ഞെടുക്കപ്പെടാത്ത റിങ്കുവിന് ആശ്വസിപ്പിച്ച് ഇര്‍ഫാന്‍ പത്താന്‍