Webdunia - Bharat's app for daily news and videos

Install App

രഞ്ജിയിൽ റണ്ണടിക്കുന്നത് പോലല്ല ഐപിഎല്ലിൽ, സർഫറാസിൻ്റെ മെല്ലെപ്പോക്കിൽ രൂക്ഷവിമർശനം

Webdunia
ബുധന്‍, 5 ഏപ്രില്‍ 2023 (13:44 IST)
ഡൽഹി ക്യാപ്പിറ്റൽസ് ആരാധകരെ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇത്തവണത്തെ ഐപിഎൽ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസ് പുറത്തെടുക്കുന്നത്. സ്വന്തം തട്ടകത്തിൽ കളി നടക്കുന്നുവെന്ന ആനുകൂല്യം പോലും മുതലെടുക്കാനാവാതെ റൺ റേറ്റ് ഉയർത്താൻ കഷ്ടപ്പെട്ട് ഡൽഹി ബാറ്റർമാർ അടിയറവ് പറയുന്ന കാഴ്ച ഈ ഐപിഎല്ലിലെ തന്നെ ദയനീയമായ കാഴ്ചകളിൽ ഒന്നാണ്.
 
ഐപിഎല്ലിൽ വമ്പൻ റെക്കോർഡുള്ള ഡേവിഡ് വാർണർ ഏകദിനശൈലിയിലാണ് ഡൽഹിക്കായി ബാറ്റ് വീശുന്നത്. മറ്റൊരു ഓപ്പണർ പൃഥ്വി ഷായ്ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ 2 കളികളിലുമായില്ല. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങളുമായി കഴിഞ്ഞ 3 വർഷമായി സ്വപ്നതുല്യമായ ഫോമിലുള്ള സർഫറാസ് ഖാനാകട്ടെ പന്ത് കണക്ട് ചെയ്യാൻ പോലും കഷ്ടപ്പെട്ടാണ് ഡൽഹിക്കായി കളിക്കുന്നത്.
 
കഴിഞ്ഞ മത്സരത്തിൽ 34 പന്തിൽ നിന്നും 30 റൺസ് മാത്രമാണ് സർഫറാസ് നേടിയത്. ഒരു കാലത്ത് ഐപിഎല്ലിലെ വണ്ടർ കിഡ് എന്ന വിശേഷണം നേടിയിട്ടുള്ള വമ്പൻ അടികൾക്ക് കെല്പുള്ള താരം ക്രീസിൽ നിന്ന് അനങ്ങി കളിക്കാൻ പോലും ശ്രമിക്കുന്നില്ല എന്നത് ഡൽഹി ആരാധകരെ നിരാശരാക്കുന്നു. ഇങ്ങനെ പന്ത് തിന്ന് കളിക്കുന്ന താരത്തെ ഡൽഹി കളിപ്പിക്കേണ്ടതില്ലെന്നും ആരാധകർ പറയുന്നു.
 
സർഫറാസിന് നല്ലത് റെഡ് ബോൾ ക്രിക്കറ്റ് ആയിരിക്കുമെന്നും ടി20യിൽ അദ്ദേഹത്തിൻ്റെ സേവനം ഐപിഎല്ലിലും ദേശീയ ടീമിലും ആവശ്യമില്ലെന്ന് കരുതുന്നവരും അനവധിയാണ്. ഇത്തരത്തിൽ ടി20 കളിച്ചാൽ സ്വപ്നത്തിൽ പോലും സർഫറാസിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലെന്നും എന്തുകൊണ്ടാണ് ഗാംഗുലിയും പോണ്ടിംഗും താരത്തിന് അവസരം നൽകുന്നതെന്നും ആരാധകർ ചോദിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയ്ക്ക് ഞങ്ങളെയല്ല, ഞങ്ങൾക്ക് കോലിയെയാണ് ആവശ്യം, പുകഴ്ത്തി ബുമ്ര

Krunal Pandya to RCB: ക്യാപ്റ്റന്‍ സെറ്റ് ! ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കി ആര്‍സിബി

Rajasthan Royals: ബട്ട്‌ലർ, അശ്വിൻ, ചഹൽ വിശ്വസ്തരെ ടീമിലെത്തിക്കാനാവാതെ രാജസ്ഥാൻ, ആർച്ചർ മടങ്ങിയെത്തിയപ്പോൾ ഹസരങ്കയും ടീമിൽ

India vs Australia, 1st Test Scorecard: ചരിത്രം കുറിച്ച് ബുംറ; ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ക്യാപ്റ്റന്‍

തോറ്റുപോകുമെന്ന് മുന്‍വിധിച്ച മൂഡരെ, കണ്‍തുറന്ന് കണ്‍നിറച്ച് കാണുക... ഇത് ക്യാപ്റ്റന്‍ ബുമ്ര!, ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യ

അടുത്ത ലേഖനം
Show comments