Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓടിയെത്തിയത് വെള്ളി മെഡല്‍ നേട്ടത്തിലേക്ക്, രാജ്യത്ത് എത്തിയാല്‍ ലഭിക്കുന്നത് വധശിക്ഷ - ലീലേസ റിയോയിലെ വേദനയാകുമോ ?

ജയില്‍ ശിക്ഷയോ മരണ ശിക്ഷയോ കാത്തിരിക്കുന്ന ഒളിമ്പിക്‍സ് ഹീറോ ആരെന്ന് അറിയാമോ ?

ഓടിയെത്തിയത് വെള്ളി മെഡല്‍ നേട്ടത്തിലേക്ക്, രാജ്യത്ത് എത്തിയാല്‍ ലഭിക്കുന്നത് വധശിക്ഷ - ലീലേസ റിയോയിലെ വേദനയാകുമോ ?
റിയോ , ചൊവ്വ, 23 ഓഗസ്റ്റ് 2016 (17:11 IST)
റിയോ ഒളിമ്പിക്‍സില്‍ വെള്ളിമെഡല്‍ നേട്ടത്തിനിടെ പ്രതിഷേധിച്ച എത്യോപ്യന്‍ മാരത്തോണ്‍ താരം ഫെയിസ ലീലേസ രാജ്യത്ത് എത്തിയാല്‍ കടുത്ത ശിക്ഷാ നടപടികള്‍ക്ക്  വിധേയമാകുമെന്ന് റിപ്പോര്‍ട്ട്. മത്സരം അവസാനിച്ചയുടന്‍ തലയ്‌ക്കു മുകളില്‍ കൈകള്‍ കുറുകെ പിടിച്ചാണ് ഫെയിസ തന്റെ പ്രതിഷേധം അറിയിച്ചത്.

കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട എത്യോപ്യയിലെ ഒരാമോ ജനതയ്‌ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചായിരുന്നു ലിലേസ കൈകള്‍ കൂട്ടി പിടിച്ചത്. ആദ്യം വിജയാഹ്‌ലാദമായിരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പിന്നീടാണ് എത്യോപ്യന്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണെന്ന് വ്യക്തമായത്.

ജനങ്ങള്‍ക്കായി പ്രതിഷേധിച്ച ലീലേസയെ എത്യോപ്യന്‍ സര്‍ക്കാര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജയില്‍ ശിക്ഷയോ മരണ ശിക്ഷയോ ആണ് താരത്തിനെ കാത്തിരിക്കുന്നത്. അതേസമയം, ഏതെങ്കിലും ഒരു രാജ്യം തനിക്ക് അഭയം തരുമെന്ന പ്രതീക്ഷയിലാണ് ലീലേസ.

എത്യോപ്യയിലെ ഗോത്ര വിഭാഗമാണ് ഒരാമോ. നഗരവികസനം നടത്താന്‍ സര്‍ക്കാര്‍ ലക്ഷക്കണക്കിനു വരുന്ന ഈ ജനവിഭാഗത്തെ കൃഷിയിടങ്ങളില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. ഇതിനെതിരെ രാജ്യത്ത് കടുത്ത ആഭ്യന്തര കലാപങ്ങള്‍ നടക്കുകയാണ്. ഇതിനിടെയാണ് ലീലേസ ഒളിമ്പിക്‍സ് വേദിയില്‍ പ്രതിഷേധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനില്‍ കുംബ്ലെയുടെ ശമ്പളമറിഞ്ഞാല്‍ ഞെട്ടില്ല, ഇതൊന്നും ഒരു ‘കൂലിയല്ല’!