Webdunia - Bharat's app for daily news and videos

Install App

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

2025ലെ മേജര്‍ ലീഗ് ക്രിക്കറ്റ് സീസണിലെ ഉദ്ഘാടനമത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തി ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍.

അഭിറാം മനോഹർ
വെള്ളി, 13 ജൂണ്‍ 2025 (11:08 IST)
Fin Allen
2025ലെ മേജര്‍ ലീഗ് ക്രിക്കറ്റ് സീസണിലെ ഉദ്ഘാടനമത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തി ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍. 51 പന്തില്‍ നിന്നും 151 റണ്‍സാണ് താരം നേടിയത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും സ്‌ഫോടനാത്മകമായ ഇന്നിങ്ങ്‌സാണ് താരം ഇന്നലെ പുറത്തെടുത്തത്. ഓക്ക്ലാന്‍ഡില്‍ വാഷിങ്ടണ്‍ ഫ്രീഡത്തിനെതിരെ സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സിനായി കളിച്ചാണ് താരം വമ്പന്‍ ഇന്നിങ്ങ്‌സ് പുറത്തെടുത്തത്. നിരവധി റെക്കോര്‍ഡുകളും താരം സ്വന്തമാക്കി.
 
മത്സരത്തില്‍ 19 സിക്‌സുകളാണ് താരം നേടിയത്. ഇതോടെ ഒരു ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന നേട്ടം താരം സ്വന്തമാക്കി. 2024ല്‍ സഹില്‍ ചൗഹാന്‍ സ്ഥാപിച്ച 18 സിക്‌സറുകളുടെ റെക്കോര്‍ഡാണ് താരം തിരുത്തിയത്. 19 സിക്‌സുകള്‍ക്ക് പുറമെ അഞ്ച് ബൗണ്ടറികളും താരം നേടി. വെറും 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഫിന്‍ അലന്‍ 34 പന്തില്‍ സെഞ്ചുറി സ്വന്തമാക്കി. 49 പന്തിലാണ് താരം 150 റണ്‍സിലെത്തിയത്. ഇതോടെ 52 പന്തില്‍ 150 റണ്‍സ് നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിന്റെ ടി20 റെക്കോര്‍ഡും താരം തകര്‍ത്തു. ഫിന്‍ അലന്റെ പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് യൂണികോന്‍സ് നേടിയത്. മത്സരത്തിന്റെ പതിനെട്ടാം ഓവറിലാണ് താരം പുറത്തായത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

അടുത്ത ലേഖനം
Show comments